കൊവിഡ് ഭേദമായി: ഇറ്റലിയിൽ നിന്ന് വന്ന മൂന്ന് വയസ്സുകാരൻ ആശുപത്രി വിട്ടു

Published : Mar 26, 2020, 06:28 PM IST
കൊവിഡ് ഭേദമായി: ഇറ്റലിയിൽ നിന്ന് വന്ന മൂന്ന് വയസ്സുകാരൻ ആശുപത്രി വിട്ടു

Synopsis

ഇറ്റലിയിൽ നിന്നെത്തിയ മൂന്ന് വയസുള്ള കുട്ടിയും മാതാപിതാക്കളും ആണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. 

കൊച്ചി: കൊവിഡ് 19 ബാധിച്ച് കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ടായിരുന്ന 3 വയസ്സുകാരനും അച്ഛനും അമ്മയും ആശുപത്രി വിട്ടു. രോഗം ഭേദമായതിനെ തുടര്‍ന്നാണ് മൂന്ന് പേരും വീട്ടിലേക്ക് തിരിച്ച് പോയത്. ഇവരടക്കം കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന അഞ്ച് പേർ രോഗം ഭേദമായി ആശുപത്രി വിട്ടു 

ബ്രിട്ടീഷ് സംഘത്തിലെ രണ്ട് പേരും ഡിസ്ചാർജ് ആയി .ഇനി കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉള്ളത് 15 പേരാണ്, ഇറ്റലിൽ നിന്ന് നാട്ടിലേക്ക് വരും വഴി നെടുന്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് കൊവിഡ് ലക്ഷണങ്ങൾ കണ്ടതും ആശപത്രിയിലാക്കിയതും. അതിന് ശേഷം അച്ഛനും അമ്മയും കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിലായി 

 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

PREV
click me!

Recommended Stories

അക്കൗണ്ട് മരവിപ്പിച്ചത് പുന:പരിശോധിക്കണം; വിധിക്കുമുമ്പ് ഹർജിയുമായി പൾസർ സുനിയുടെ അമ്മ ശോഭന
നടിയെ ആക്രമിച്ച കേസ്: എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ; തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക