ആഘോഷത്തിന് ലോക്കിട്ട് അധികൃതര്‍; കൊവിഡ് നിബന്ധനകൾ പാലിച്ച് തൃശൂര്‍ പൂരം കൊടികയറി

Published : Apr 26, 2020, 01:43 PM IST
ആഘോഷത്തിന് ലോക്കിട്ട് അധികൃതര്‍; കൊവിഡ് നിബന്ധനകൾ പാലിച്ച് തൃശൂര്‍ പൂരം കൊടികയറി

Synopsis

ദേശക്കാരോട് ക്ഷേത്രത്തിലേക്ക് വരരുതെന്ന് കര്‍ശന നിര്‍ദേശം നല്കിയിരുന്നു. പുറത്ത് പൊലിസിന്‍റെ കര്‍ശന നിരീക്ഷണവും  ഉണ്ടായിരുന്നു. ഇതാദ്യമായാണ് ആളും ആരവുമില്ലാതെ പൂരം കൊടിയേറ്റം നടക്കുന്നത്.

തൃശൂര്‍: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗൺ അടക്കം കര്‍ശന നിബന്ധനകൾ നിലനിൽക്കെ ഇത്തവണ തൃശൂര്‍ പൂരം ചടങ്ങിന് മാത്രം . ആളും ആരവവും ഇല്ലാതെ പൂരം കൊടിയേറി. ഇതാദ്യമായാണ് ചരിത്ര പ്രസിദ്ധമായ പൂരം ചടങ്ങ് മാത്രമായി ചുരുക്കുന്നത്. 

തൃശൂര്‍ പൂരം പൂര്‍ണമായി ഉപേക്ഷിച്ചെങ്കിലും പാറമേക്കാവിലും തിരുവമ്പാടിയിലും ചടങ്ങ് മാത്രമായാണ് കൊടിയേറ്റം നടത്തിയത്. പതിനൊന്നരക്കും  12 നും ഇടയിലാണ് കൊടിയേറ്റ ചടങ്ങുകൾ നടന്നത്. ആദ്യം കൊടിയേറിയത് തിരുവമ്പാടിയിലാണ്. ആദ്യം ഭൂമിപൂജ നടന്നു. അതിന് ശേഷം പൂജിച്ച കൊടി കൂറ നേരത്തെ തയ്യാറാക്കിയ കൊടിമരത്തിൽ കയറ്റി. 5 പേർ മാത്രമേ അകത്ത്  ഉണ്ടായിരുന്നുള്ളൂ. പാറമേക്കാവിലും ലോക്ഡൗണ്‍ നിയമങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടത്തിയത്.

ദേശക്കാരോട് ക്ഷേത്രത്തിലേക്ക് വരരുതെന്ന് കര്‍ശന നിര്‍ദേശം നല്കിയിരുന്നു. പുറത്ത് പൊലിസിന്‍റെ കര്‍ശന നിരീക്ഷണവും  ഉണ്ടായിരുന്നു. ഇതാദ്യമായാണ് ആളും ആരവുമില്ലാതെ പൂരം കൊടിയേറ്റം നടക്കുന്നത്. പൂരദിവസമായ മെയ് രണ്ടിനും ക്ഷേത്രത്തിനകത്തെ ചടങ്ങുകൾ മാത്രമെ ഉണ്ടാകു. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഘര്‍വാപസി' പ്രയോഗത്തിൽ ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് കാന്തപുരത്തിന്റെ മറുപടി, 'സമസ്തയിൽ നിന്ന് വിട്ടുപോയിട്ടില്ല, ഐക്യ ചര്‍ച്ചകൾ തുടരാം'
എസ്എഫ്ഐക്കാരുടെ പരാതിയിൽ പൊലീസുകാരനെതിരെ ജാമ്യമില്ലാ കേസ്; സേനയിൽ പ്രതിഷേധം, മിണ്ടാതെ പൊലീസ് സംഘടനകൾ