പത്തനംതിട്ട: കൊവിഡ് 19 വൈറസ് സംസ്ഥാനത്ത് പടരുന്നതിന്‍റെ പശ്ചാത്തലത്തില്‍ കൂടുതല്‍ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സംസ്ഥാനം കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി. പത്തനംതിട്ട ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു. കോന്നി ആനക്കൂടും, അടവി ഇക്കോ ടൂറിസം സെൻററും പ്രവർത്തനം പൂര്‍ണമായും നിർത്തിവെച്ചു. കൊവിഡ് 19 പശ്ചാത്തലത്തിൽ ഇടുക്കിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലും ജില്ലാ ഭരണകൂടം നിയന്ത്രണങ്ങളേര്‍പ്പെടുത്തി.
ഹോട്ടലുകളിൽ പുതിയ ഓണ്‍ലൈൻ ബുക്കിംഗുകൾ അനുവദിക്കില്ല. നിലവിൽ ഹോട്ടലുകളിലും ഹോംസ്റ്റേകളിലും താമസിക്കുന്ന വിദേശങ്ങളെ നിരീക്ഷിക്കും. ഹോട്ടലുകളിലും ഹോംസ്റ്റേകളിലും താമസിക്കുന്ന വിദേശികളുടെ വിവരങ്ങൾ ശേഖരിക്കും. ടൂറിസ്റ്റുകൾക്ക് പുറമേ ഹോട്ടൽ ജീവനക്കാർക്കും–ടാക്സി ഡ്രൈവർക്കും ബോധവൽക്കരണ ക്ലാസുകൾ നൽകും. ഇടുക്കിയിൽ ആകെ 28 പേരാണ് കോവിഡ് 19 നിരീക്ഷണത്തിലുള്ളത്. 27 പേർ വീടുകളിലും ഒരാൾ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലും. ദില്ലിയിൽ നിന്നെത്തിയ ഉത്തരേന്ത്യക്കാരാണ് ആശുപത്രിയിലുള്ളത്.
അതേസമയം സംസ്ഥാനത്ത് ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ എല്ലാ സ്കൂളുകളും അടച്ചിടും. സിബിഎസ്ഇ-ഐസിഎസ്ഇ സിലബസുകൾക്കും ഇത് ബാധകമായിരിക്കും. സ്പെഷ്യൽ ക്ലാസുകളും അവധിക്കാല ക്ലാസുകളും എല്ലാം ഒഴിവാക്കണം. മദ്രസകളും അങ്കണവാടികളും എല്ലാം അടച്ചിടണം. കോളേജുകളും ഈ മാസം മുഴുവൻ അടച്ചിടും. മതപരമായ ചടങ്ങുകളും ക്ഷേത്രോത്സവങ്ങളും പള്ളി പരിപാടികളും അടക്കം ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ എല്ലാം ആളുകൂടുന്നത് ഒഴിവാക്കി ചടങ്ങുമാത്രമാക്കാനാണ് നിര്‍ദ്ദേശമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam