കൊവിഡ് വ്യാപനം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഉത്സവാഘോഷം ഒഴിവാക്കും

Published : Dec 20, 2020, 12:08 PM ISTUpdated : Dec 20, 2020, 01:10 PM IST
കൊവിഡ് വ്യാപനം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഉത്സവാഘോഷം ഒഴിവാക്കും

Synopsis

പറ എടുക്കാൻ വീടുകളിൽ പോകില്ല. ആന എഴുന്നള്ളിപ്പ് ഒഴിവാക്കാനും ദേവസ്വം ബോർഡ് നിർദ്ദേശം നൽകി.

തിരുവനന്തപുരം: കൊവിഡ് വ്യാപനം കണക്കിലെടുത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഈ സീസണിലെ ഉത്സവങ്ങള്‍ ആചാരപരമായ ചടങ്ങുകളില്‍ ഒതുക്കും. പറയെടുപ്പിനായി വീടുകളില്‍ പോകില്ല. ആനകളെ എഴുന്നള്ളിക്കുന്നത് ഒഴിവാക്കണമെന്നും ബോര്‍ഡ് പുറത്തിറക്കിയ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ 1250 ക്ഷേത്രങ്ങളാണുള്ളത്. മണ്ഡല മകരവിളക്ക് കാലം മുതല്‍ മേടമാസം വരെയുള്ള ആറുമാസക്കാലമാണ് ഉത്സവ സീസണായി കണക്കാക്കുന്നത് എന്നാല്‍ കൊവിഡ് ഭീഷണി കണക്കിലെടുത്ത് ഇത്തവണ ആചാരപരമായി ചടങ്ങുകള്‍ മാത്രം മതിയെന്ന് ദേവ്സവം ബോര്‍ഡ് യോഗം തീരുമാനിച്ചു. ചടങ്ങുകളുടെ ഭാഗമായി ആനകളെ പങ്കെടുപ്പിക്കുന്നത് ഒഴിവാക്കണം. പറയെടുപ്പിനായി വീടുകളില്‍ പോകരുത്. സ്റ്റേജ് ഷേോകളും സമ്മേളനങ്ങളും ഒഴിവാക്കും. 

അന്നാദാനം നടത്തില്ല. ക്ഷേത്രക്കുളങ്ങലില്‍ കുളിക്കാനും അനുമതിയില്ല. ഉത്സവങ്ങള്‍ക്കായി സ്പെഷ്യല്‍ ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ജീവനക്കാരുടെ എണ്ണം പരമാവധി കുറക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ ഉത്സവങ്ങള്‍ നടത്തുന്നുള്ളുവെന്ന് ഉറപ്പുവരുത്തേണ്ട ചുമതല ബന്ധപ്പെട്ട അസി. ദേവസ്വം കമ്മീഷണര്‍ക്കും ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍മാര്‍ക്കുമായിരിക്കും. 

നിലവില്‍, ക്ഷേത്രക്കുളത്തിലും ശ്രീകോവിലിലും കൗണ്ടറുകളിലും അടക്കം ഭക്തർക്ക് നിയന്ത്രണമുണ്ട്. മാസ്ക്, സാമൂഹ്യ അകലം, ദർശനത്തിനെത്തുന്നവരുടെ പേര് രേഖപ്പെടുത്തൽ ഇവ നിർബന്ധമാണ്. 10 വയസ്സിന് താഴെയുള്ളവരെയും 65 വയസ്സിന് മുകളിലുള്ളവരെയും പ്രവേശിപ്പിക്കില്ല. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദിലീപിനെ എന്തുകൊണ്ട് വെറുതെവിട്ടു, 300 പേജുകളില്‍ വിശദീകരിച്ച് കോടതി; 'അറസ്റ്റ് ചെയ്തതിൽ തെറ്റില്ല', പക്ഷേ ഗൂഡാലോചന തെളിയിക്കാൻ കഴിഞ്ഞില്ല
ആരോഗ്യരംഗത്തെ അടുത്ത വിപ്ലവത്തിനുള്ള ആശയം നിങ്ങളുടെ മനസിലുണ്ടോ? കൈപിടിച്ചുയർത്താൻ കൈ നീട്ടി എച്ച്എൽഎൽ