
കോഴിക്കോട്: സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി. വയനാട്ടിലും കോഴിക്കോട്ടുമാണ് ഓരോ മരണം റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് കളൻതോട് അങ്ങാടിയിൽ പലചരക്കു വ്യാപാരി ആയിരുന്ന പരതപ്പൊയിൽ സ്വദേശി ഇറക്കോട്ടുമ്മൽ സുലൈമാൻ ആണ് മരിച്ചത്. അറുപത്തിനാല് വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെ സ്വകാര്യ ആശുപതിയിലാണ് മരണം. മരണാനന്തരം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
വയനാട്ടിൽ മീനങ്ങാടി ചെന്നലോത്ത് സ്വദേശി കൃഷ്ണൻ ആണ് മരിച്ചത്. അറുപത് വയസായിരുന്നു ഈ മാസം 13 നാണ് കൊവിഡ് സ്ഥിരീകരിച്ച് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രമേഹരോഗിയായിരുന്നു. ഇന്ന് പുലർച്ചെ മരണം സ്ഥിരീകരിച്ചു.
സർക്കാരിന്റെ ഔദ്യോഗിക കണക്കനുസരിച്ച് ഇത് വരെ 572 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതിൽ 186 മരണവും തിരുവനന്തപുരത്താണ്. 40385 പേരാണ് നിലവിൽ കേരളത്തിൽ ചികിത്സയിലുള്ളത്. 1,42,756 പേർക്കാണ് ഇത് വരെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് സർക്കാർ കണക്ക്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam