സമ്പര്‍ക്ക വ്യാപനം 93%; ഒരു ദിനം 1641 സമ്പര്‍ക്ക രോഗികള്‍; ഉറവിടമറിയാത്ത 81 കേസുകള്‍

By Web TeamFirst Published Aug 18, 2020, 6:14 PM IST
Highlights

ആരോഗ്യപ്രവര്‍ത്തകരിലെ രോഗബാധയും ആശങ്ക സൃഷ്ടിക്കുന്നതാണ്. 25 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 11 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ആശങ്കയേറ്റി കൊവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണം പെരുകുന്നു. 93 ശതമാനം പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 1758 കൊവിഡ് കേസുകളില്‍ 1641 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടമറിയാത്ത കേസുകളുടെ എണ്ണവും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ഉറവിടം അറിയാത്ത  81 കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

തിരുവനന്തപുരം ജില്ലയിലെ 476 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 220 പേര്‍ക്കും, എറണാകുളം ജില്ലയിലെ 173 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 146 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 117 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 111 പേര്‍ക്കും, കൊല്ലം, കോട്ടയം ജില്ലകളിലെ 86 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയിലെ 52 പേര്‍ക്കും, പാലക്കാട്, വയനാട് ജില്ലകളിലെ 44 പേര്‍ക്ക് വീതവും, തൃശൂര്‍ ജില്ലയിലെ 42 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 40 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 4 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ആരോഗ്യപ്രവര്‍ത്തകരിലെ രോഗബാധയും ആശങ്ക സൃഷ്ടിക്കുന്നതാണ്. 25 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 10, മലപ്പുറം ജില്ലയിലെ 6, എറണാകുളം ജില്ലയിലെ 4, പാലക്കാട് ജില്ലയിലെ 3, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ ഒന്നു വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 11 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

click me!