കൊവിഡ് സമ്പർക്ക പട്ടിക തയ്യാറാക്കുന്നത് പൊലീസ് അവസാനിപ്പിക്കുന്നു; ജോലി ആരോഗ്യവകുപ്പ് തിരിച്ചേറ്റെടുക്കും

By Web TeamFirst Published Jan 10, 2021, 8:46 AM IST
Highlights

സമ്പർക്ക പട്ടിക തയ്യാറാക്കൽ പൊലീസിനെ ഏൽപ്പിക്കുന്നത് ആരോഗ്യവകുപ്പ് ആദ്യമേ എതിർത്തിരുന്നു. ഫോൺ രേഖകൾ സമ്പർക്ക പട്ടിക തയ്യാറാക്കാൻ ഉപയോഗിക്കുന്നതും വിവാദമായിരുന്നു. 

തിരുവനന്തപുരം: കൊവിഡ് രോഗികളുടെ സമ്പർക്കപട്ടിക തയ്യാറാക്കുന്നത് പൊലീസ് അവസാനിപ്പിക്കുന്നു, ജോലി വീണ്ടും ആരോഗ്യവകുപ്പിന് കൈമാറാൻ ഡിജിപി ഉത്തരവിട്ടു. ഘട്ടം ഘട്ടമായിട്ടായിരിക്കും സമ്പർക്ക പട്ടിക തയ്യാറാക്കൽ ആരോഗ്യവകുപ്പ് തിരിച്ചേറ്റെടുക്കുന്നത്. കൊവിഡ് ഡ്യൂട്ടിയിലുള്ള പൊലീസുകാർ തിരികെ സ്റ്റേഷൻ ഡ്യൂട്ടിയിലേക്ക് മടങ്ങണമെന്നാണ് നിർദ്ദേശം. കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതിനാലാലാണ് നടപടിയെന്ന് ഡിജിപി വ്യക്തമാക്കി. 

സമ്പർക്ക പട്ടിക തയ്യാറാക്കൽ പൊലീസിനെ ഏൽപ്പിക്കുന്നത് ആരോഗ്യവകുപ്പ് ആദ്യമേ എതിർത്തിരുന്നു. ഫോൺ രേഖകൾ സമ്പർക്ക പട്ടിക തയ്യാറാക്കാൻ ഉപയോഗിക്കുന്നതും വിവാദമായിരുന്നു. 

click me!