കെപിസിസിയിൽ കൊവിഡ് കൺട്രോൾ റൂം, പൂരത്തിന് എതിര് നിന്നിട്ടില്ല, ചെറിയാൻ ഫിലിപ്പിന് സ്വാഗതം: മുല്ലപ്പള്ളി

By Web TeamFirst Published Apr 19, 2021, 12:10 PM IST
Highlights

ഇടതുപക്ഷത്തോട് ചേർന്ന് പ്രവർത്തിക്കുന്ന ചെറിയാൻ ഫിലിപ്പിന് ഉപാധികളില്ലാതെ സ്വാഗതം ചെയ്യുന്നു. കോൺഗ്രസിലേക്ക് ആര് വന്നാലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ആരെയും സ്വീകരിക്കും

തിരുവനന്തപുരം: കൊവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തിൽ തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് കൊവിഡ് കൺട്രോൾ റൂം തുറന്നു. ഡോ എസ് എസ് ലാലിന്റെ നേതൃത്വത്തിലാണ് ഇത്. ഐഎംഎ യുടെ സഹകരണവും പ്രതീക്ഷിക്കുന്നുവെന്ന് മുല്ലപ്പള്ളി പറഞ്ഞു. ആവശ്യമെങ്കിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുടെ സേവനം സർക്കാർ ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തൃശൂർ പൂരത്തിന് കോൺഗ്രസ് ഒരിക്കലും എതിര് നിന്നിട്ടില്ല. എന്നാൽ നിലവിലെ സാഹചര്യത്തിൽ പൂരം നടത്തണോയെന്ന് സംസ്ഥാന സർക്കാരും സംഘാടകരും ആലോചിക്കണം. അവധാനതോടെയുള്ള തീരുമാനം വേണം. സംസ്ഥാന സർക്കാരാണ് തീരുമാനം എടുക്കേണ്ടത്. ആശങ്ക നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ജാഗ്രത അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇടതുപക്ഷത്തോട് ചേർന്ന് പ്രവർത്തിക്കുന്ന ചെറിയാൻ ഫിലിപ്പിന് ഉപാധികളില്ലാതെ സ്വാഗതം ചെയ്യുന്നു. കോൺഗ്രസിലേക്ക് ആര് വന്നാലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ആരെയും സ്വീകരിക്കും. കോൺഗ്രസിലേക്ക് വരാൻ തീരുമാനിച്ചാൽ ചർച്ച നടത്താമെന്നും അദ്ദേഹം പറഞ്ഞു.

click me!