ആലപ്പുഴയിൽ വീണ്ടും കൊവിഡ് മരണം; ഇന്ന് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ മരണം

Published : Aug 25, 2020, 11:06 AM IST
ആലപ്പുഴയിൽ വീണ്ടും കൊവിഡ് മരണം; ഇന്ന് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ മരണം

Synopsis

ആലപ്പുഴ പുന്നപ്ര തെക്ക്  സ്വദേശി അഷ്റഫ് (65) ആണ് വണ്ടാനം മെഡിക്കൽ കോളേജിൽ  മരിച്ചത്. വൃക്ക സംബന്ധമായ രോഗത്തിനും ചികിത്സയിലായിരുന്നു.

ആലപ്പുഴ: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ആലപ്പുഴ പുന്നപ്ര തെക്ക്  സ്വദേശി അഷ്റഫ് (65) ആണ് വണ്ടാനം മെഡിക്കൽ കോളേജിൽ  മരിച്ചത്. വൃക്ക സംബന്ധമായ രോഗത്തിനും ചികിത്സയിലായിരുന്നു. വെള്ളിയാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആലപ്പുഴയിൽ ഒരാൾക്ക് മരണശേഷം ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 

കഴിഞ്ഞ ശനിയാഴ്‍ച മരിച്ച ആലപ്പുഴ കൃഷ്ണപുരം സ്വദേശി മോഹനന്‍റെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിന് തുടര്‍ന്ന് മോഹനനെ കായംകളും താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 

ഇന്നലെ 11 കൊവിഡ് മരണമാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്നലെ 1242 പേരാണ് രോഗബാധിതരായത്. 39 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 88 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1081 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 95 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 

Read Also: കൊവിഡ് ഭേദമായ ശേഷം ദീര്‍ഘകാലത്തേക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍.....

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് മറിച്ചു വിറ്റ സംഭവം: അന്വേഷണ ഉത്തരവ് പുറത്തിറങ്ങി, ദേവസ്വം സെക്രട്ടറിക്ക് ചുമതല
കാട്ടാക്കട ഡിപ്പോയിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് യാത്രക്കാരുടെ ഇടയിലേക്ക് ഇടിച്ചുകയറി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്