സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം കൂടി

Published : Sep 20, 2020, 11:59 AM ISTUpdated : Sep 20, 2020, 12:01 PM IST
സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം കൂടി

Synopsis

കായംകുളം പത്തിയൂര്‍ക്കാല സ്വദേശി റജിയാ ബീവി, തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി ബ്രിജി എന്നിവരാണ് മരിച്ചത്.

കായംകുളം: സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു.  കായംകുളം പത്തിയൂര്‍ക്കാല സ്വദേശി റജിയാ ബീവി, തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി ബ്രിജി, പത്തനംതിട്ട വല്ലന സ്വദേശി രവീന്ദ്രൻ എന്നിവരാണ് മരിച്ചത്. കാന്‍സര്‍ രോഗികൂടിയായ റജിയാ ബീവി ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ഇവര്‍.

പാറശാലയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മരിച്ച ബ്രിജി. ഇന്നലെ വൈകുന്നേരത്തോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുപ്പത്തിയെട്ടുകാരിയായ ബ്രിജി അധ്യാപികയാണ്. മരണ ശേഷം നടത്തിയ പരിശോധനയിലാണ് രവീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചത്. 

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

`ലാപ്ടോപ് ചാർജറും കുക്കറും ഉപയോ​ഗിച്ച് മർദിച്ചു'; കൊല്ലം സ്വദേശിനിക്ക് സൗദിയിൽ വച്ച് സ്ത്രീധനത്തിൻ്റെ പേരിൽ മർദമേറ്റതായി പരാതി, ഭർത്താവിനും ഭർതൃ മാതാപിതാക്കൾക്കെതിരെയും കേസ്
സംസ്ഥാന സ്കൂൾ ഗെയിംസ് അപകടം: കേസെടുക്കാതെ പൊലീസ്, സംഘാടനത്തിലും ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്