കോട്ടയത്തും പത്തനംതിട്ടയിലും കൊവിഡ് മരണം; ഇന്ന് മൂന്ന് മരണം

Published : Aug 20, 2020, 09:32 AM ISTUpdated : Aug 20, 2020, 09:40 AM IST
കോട്ടയത്തും പത്തനംതിട്ടയിലും കൊവിഡ് മരണം; ഇന്ന് മൂന്ന് മരണം

Synopsis

ഇരുവരും കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. പുരുഷോത്തമന്‍ ന്യുമോണിയ ബാധിതന്‍ കൂടിയായിരുന്നു.   

പത്തനംതിട്ട: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു. കോട്ടയത്തും പത്തനംതിട്ടയിലുമാണ് പുതിയ കൊവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചത്. വടവാതൂര്‍ ചന്ദ്രാലയത്തില്‍ പി എന്‍ ചന്ദ്രന്‍,  പ്രമാടം സ്വദേശി പുരുഷോത്തമന്‍ എന്നിവരാണ് മരിച്ചത്. ഇരുവരും കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. പുരുഷോത്തമന്‍ ന്യുമോണിയ ബാധിതന്‍ കൂടിയായിരുന്നു. 

ഇതോടെ സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. കൊവിഡിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കോഴിക്കോട് മാവൂര്‍ സ്വദേശി മുഹമ്മദ് ബഷീറും ഇന്ന് മരിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു മുഹമ്മദ് ബഷീര്‍. മരിച്ച മുഹമ്മദ് ബഷീറിന്‍റെ ഭാര്യ അടക്കം കുടുംബത്തിലെ 13 പേര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരെല്ലാം വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ജനങ്ങളിൽ നിന്ന് അപഹരിച്ച പണം അന്വേഷിക്കണം'; എംഎൽഎ മധുസൂദനനെതിരെ ഡിജിപിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്‌
പത്മവിഭൂഷൺ നേടിയ മലയാളി; പുരസ്‌കാരത്തിന് അർഹനായത് 90ാം വയസിൽ; ആരാണ് പി നാരായണൻ? അറിയേണ്ടതെല്ലാം