
തിരുവനന്തപുരം: കൊവിഡ് ഡ്യൂട്ടിയിലുള്ള ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും അധിക സമ്മർദ്ദത്തിൽ ആക്കുന്ന സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് കെജിഎംസിടിഎ. കൊവിഡ് ആശുപത്രികളിലെ അതികഠിനമായ ഡ്യൂട്ടി കഴിഞ്ഞതിന് ശേഷമുള്ള അവധി അവസാനിപ്പിച്ച ഉത്തരവ് പിൻവലിക്കണം. മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ തടഞ്ഞുവച്ചിരിക്കുന്ന ശമ്പളകുടിശ്ശിക, 2016 മുതലുള്ള അലവൻസ് അടക്കം പുനഃസ്ഥാപിക്കണം. ഡോക്ടർമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും ഒഴിവുകൾ അടിയന്തരമായി നികത്തണം. സാലറി ചലഞ്ച് വഴി പിടിച്ചു വച്ച തുക ഉടൻ വിതരണം ചെയ്യണം. ലീവ് സറണ്ടർ ആനുകൂല്യം പുനസ്ഥാപിക്കണം, മറ്റ് സംസ്ഥാനങ്ങളിൽ ആരോഗ്യപ്രവർത്തകർക്കു നൽകിയത് പോലെ കൂടുതൽ ഇൻസെന്റീവുകൾ അനുവദിക്കണം എന്നീ ആവശ്യങ്ങളും കെജിഎംസിടിഎ സംസ്ഥാനസമിതി മുന്നോട്ട് വെച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam