കൊവിഡ് രോഗം സംശയിക്കുന്നയാൾ മൂന്ന് തവണ സന്ദർശിച്ച കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം അടച്ചു

By Web TeamFirst Published Apr 29, 2020, 2:16 PM IST
Highlights

 മുൻകരുതൽ നടപടിയുടെ ഭാഗമായാണ് അടച്ചത്. കൊവിഡ് സംശയിക്കുന്ന വ്യക്തി വാർധക്യ സഹജമായ അസുഖത്തിന് മൂന്ന് തവണ ഇവിടെ ചികിത്സയ്ക്ക് എത്തിയിരുന്നു

കൊല്ലം: കൊവിഡ് രോഗം സംശയിക്കുന്നയാൾ മൂന്ന് തവണ സന്ദർശിച്ചുവെന്ന് വ്യക്തമായതിനെ തുടർന്ന് കുളത്തൂപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം അടച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് അടച്ചത്. കൊവിഡ് സംശയിക്കുന്ന വ്യക്തി വാർധക്യ സഹജമായ അസുഖത്തിന് മൂന്ന് തവണ ഇവിടെ ചികിത്സയ്ക്ക് എത്തിയിരുന്നു.

രോഗം ഭേദമാകാതെ വന്നതോടെയാണ് ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ വച്ച് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇദ്ദേഹം ഇപ്പോൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചതായി അനൗദ്യോഗിക വിവരം ഉണ്ട്.

അതേസമയം ജില്ലയിൽ നേരത്തെ കൊവിഡ് സ്ഥിരീകരിച്ച ആശാപ്രവർത്തകയ്ക്ക് ആരിൽ നിന്നാണ് രോഗബാധ ഉണ്ടായതെന്ന് വ്യക്തമായിട്ടില്ല. അതേസമയം ഒൻപത് വയസുള്ള ഒരു കുട്ടിക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി വിവരമുണ്ട്. ഈ കുട്ടിയുടെ കാര്യത്തിലും അവ്യക്തത തുടരുകയാണ്.

click me!