സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകരിൽ കൊവിഡ് വ്യാപനം; പത്ത് ദിവസത്തിനിടെ രോഗം ബാധിച്ചത് 1071 പേർക്ക്

Published : May 10, 2021, 12:44 PM IST
സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകരിൽ കൊവിഡ് വ്യാപനം; പത്ത് ദിവസത്തിനിടെ രോഗം ബാധിച്ചത് 1071 പേർക്ക്

Synopsis

കണ്ണൂരിലാണ് ഗുരുതര സ്ഥിതി. അഞ്ച് ദിവസത്തിനിടെ ജില്ലയിൽ മാത്രം 170 ആരോഗ്യപ്രവർത്തകർക്ക് രോഗം ബോധിച്ചു. ഇന്നലെ  മാത്രം 36 പേർ രോഗബാധിതരായി.  

കണ്ണൂർ: സംസ്ഥാനത്ത് കൊവിഡ് രണ്ടാംതരംഗത്തിൽ രോഗബാധിതരാകുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണം ഇരട്ടിയാകുന്നു. പത്ത് ദിവസത്തിനിടെ   1071 ആരോഗ്യപ്രവർത്തകർക്കാണ് കൊവിഡ് ബാധിച്ചത്. കണ്ണൂരിൽ മാത്രം 5 ദിവസത്തിനിടെ 170 ആരോഗ്യപ്രവർത്തകർ കൊവിഡ് ബാധിതരായി. കൂടുതൽ ആരോഗ്യപ്രവർത്തകരെ നിയമിച്ചില്ലെങ്കിൽ സാഹചര്യം ഗുരുതരമാകുമെന്ന മുന്നറിയിപ്പുമായി കെജിഎംഒഎ സർക്കാരിന് കത്ത് നൽകി.

115, 127, 115 , 124 എന്നിങ്ങനെയാണ് കഴിഞ്ഞ നാല് ദിവസങ്ങളിൽ കൊവിഡ് ബാധിതരായ ആരോഗ്യപ്രവർത്തകരുടെ കണക്ക്. പത്ത് ദിവസത്തിനിടെ 1071 ആരോഗ്യപ്രവർത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂരിലാണ് ഗുരുതര സ്ഥിതി. അഞ്ച് ദിവസത്തിനിടെ ജില്ലയിൽ മാത്രം 170 ആരോഗ്യപ്രവർത്തകർക്ക് രോഗം ബോധിച്ചു. ഇന്നലെ  മാത്രം 36 പേർ രോഗബാധിതരായി. കാസർഗോഡ്, കോഴിക്കോട്, എറണാകുളം, തൃശൂർ ജില്ലകളിലും ഗുരുതരമാണ്. ആദ്യതരംഗത്തെ അപേക്ഷിച്ച്  രണ്ടാം തരംഗത്തിൽ കൊവിഡ് ബാധിക്കുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണം ഇരട്ടിയാവുകയാണ്.  ആദ്യഘട്ടത്തിൽ 60 വരെയായിരുന്നെങ്കിൽ ഇപ്പോൾ പ്രതിദിനം നൂറിലധികം പേർക്കാണ് രോഗം ബാധിക്കുന്നത്. രോഗികളുടെ എണ്ണം കുത്തനെ കൂടുന്നത് കണക്കാക്കി സർക്കാർ കൂടുതൽ കേന്ദ്രങ്ങൾ തുറക്കുമ്പോൾ ആരോഗ്യപ്രവർത്തകരുടെ ലഭ്യത പ്രതിസന്ധിയാകുന്ന സ്ഥിതിയാണ്.  വാക്സിൻ സ്വീകരിച്ചതിനാൽ രോഗം ഗുരുതരമാകുന്നില്ലെന്നത് മാത്രം ആശ്വാസം.

കൊവിഡ് ബാധയും, വിശ്രമമില്ലാത്ത ജോലി സാഹചര്യവും കണക്കിലെടുത്താണ് കൂടുതൽ ആരോഗ്യപ്രവർത്തകരെ നിയമിക്കണമെന്ന കെജിഎംഒഎയയുടെ നിർദേശം. രോഗികളുടെ എണ്ണത്തിന് ആനുപാതികമായ ആരോഗ്യപ്രവർത്തകരില്ലെങ്കിൽ ഗുതുര സാഹചര്യം ഉണ്ടായേക്കും. രോഗം ഗുരുതമല്ലാത്ത സിഎഫ്എൽടിസി , ഡോമിസിലറി കേന്ദ്രങ്ങളിൽ ഡോക്ടർ നേരിട്ട് പരിശോദിക്കുന്നത് ഒഴിവാക്കണം.   ഓൺലൈൻ ചികിത്സയ്ക്ക് വിരമിച്ച ഡോക്ടർമാരെ അടക്കം ഉപയോഗിക്കണം. പി ജി പഠനത്തിന് പോയ ഡോക്ടർമാരിൽ കോഴ്സ് കഴിഞ്ഞവരെ തിരികെയെത്തിക്കണം. കൂടുതൽ കേന്ദ്രങ്ങൾ തുടങ്ങുന്നതിനേക്കാൾ ഉചിതം നിലവിൽ ഉള്ളവയിൽ കിടക്കകൾ കൂട്ടണം. ബന്ധുക്കൾക്കും വാക്സിൻ ഉറപ്പാക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെടുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുടുംബത്തോടൊപ്പം സന്നിധാനത്ത് എത്തി ഡിജിപി, എല്ലാ ഭക്തർക്കും ഉറപ്പ് നൽകി; സുഗമമായ ദർശനത്തിന് എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തി
സഹോദരിയെ കളിയാക്കിയ യുവാവിനെ കുത്തിക്കൊന്നു, സംഭവം തൃശൂരില്‍