പൊലീസുകാർക്കിടയിൽ കൊവിഡ് പടരുന്നു; പ്രതിരോധ ഡ്യൂട്ടി ചെയ്യുന്നവർ സ്റ്റേഷനിൽ വരേണ്ടന്ന് ഡിജിപി

Web Desk   | Asianet News
Published : May 10, 2021, 09:42 AM ISTUpdated : May 10, 2021, 01:14 PM IST
പൊലീസുകാർക്കിടയിൽ കൊവിഡ് പടരുന്നു; പ്രതിരോധ ഡ്യൂട്ടി ചെയ്യുന്നവർ സ്റ്റേഷനിൽ വരേണ്ടന്ന് ഡിജിപി

Synopsis

രണ്ട് വാക്സിനെടുത്തവർക്കും രോഗം സ്ഥിരീകരിച്ചു. എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് കൂടുതൽ പൊലീസുകാർക്ക് രോ​ഗബാധ കണ്ടെത്തിയത്. 

തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയാൻ മുൻനിരയിലുള്ള പൊലീസ് സേനയിൽ  രോഗം പടരുന്നു. 1280 പൊലീസുകാർ കോവിഡ് ബാധിച്ച് ചികിത്സയിലാണ്. വരും ദിവസങ്ങളിൽ സേനങ്ങളിൽ രോഗം ബാധിതരുടെ എണ്ണം കൂടാനാണ് സാധ്യത. രോഗം പടരുന്ന സാഹചര്യത്തിൽ പൊലീസിൻറെ ജോലിയിൽ ഷിഫ്റ്റ് സമ്പ്രദാനം നടപ്പാക്കാൻ ഡിജിപി നിർദ്ദേശിച്ചു.

കോവിഡ് വ്യാപനം പിടിച്ചു നിർത്താൻ മുഴുവൻ സേനാംഗങ്ങളെയും നിരത്തിലിറക്കിയാണ് പൊലീസിന്റെ പ്രതിരോധ പ്രവർത്തനം. ലോക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോൾ പൊലീസിൻറെ ജോലി ഇരട്ടിയായി. സ്റ്റേഷനിലെ ജോലികൾക്കു പുറമേ 24 മണിക്കൂറും നിരത്തുകളിൽ പരിശോധനക്കും പൊലീസുകാരുണ്ട്. ഇതിനിടെയിലാണ് പൊലീസുകാർക്കിടയിൽ രോഗം വ്യാപനം മൂർച്ഛിച്ചത്. മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകളിലാണ് കൂടുതൽ പൊലീസുകാർക്ക് രോഗം വന്നത്. 80 ശതമാനം സേനാം​ഗങ്ങള്‍ക്കും രണ്ടാം ഘട്ട വാക്സിൻ നൽകിയിരുന്നു. വാക്സിനെടുത്തവർക്കും രോഗം വന്നിട്ടുണ്ട്. ജോലി തിരക്കു കാരണം ഒരു സേനാംഗത്തിന് രോഗം വന്നാൽ സമ്പർത്തിലുള്ളവരെ പല ജില്ലകളിലും ക്വാറന്റയിനിലേക്ക്  അയക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഈ സാഹചര്യത്തിൽ മൂന്നു ഷിഫ്റ്റുകളായി ജോലി ക്രമീകരിക്കാൻ ഡിജിപി ഉത്തരവിട്ടു. 

നിരത്തുകളിൽ വാഹന പരിശോധന നത്തുന്നത് 24 മണിക്കൂറും തുടരുന്നതിനാൽ മൂന്നു ഷിഫ്റ്റുകളായി പൊലീസുകാർ ജോലി ചെയ്യണം. പ്രതിരോധ പ്രവർത്തന ജോലികളിലുള്ള പൊലീസുകാർ സ്റ്റേഷനുകളിലേക്ക് വരണമെന്നില്ല. വാഹനപരിശോധനക്കായി ജോലിക്കെത്തേണ്ട സ്ഥലം പൊലീസുകാരെ ഉന്നത ഉദ്യോഗസ്ഥർ ഫോണിൽ അറിയിക്കണം. ജോലിക്കു ശേഷം പൊലീസുകാർ വീട്ടിൽ തന്നെ മടങ്ങിപ്പോകണമെന്നും കറങ്ങി നടക്കരുതെന്നുമാണ് പൊലീസ് മേധാവിയുടെ നിർദ്ദേശം.  സ്റ്റേഷൻ ജോലികൾക്കും കേസന്വേഷണത്തിനും പ്രത്യേക സംഘത്തെ സ്റ്റേഷൻ ഹൗസ് ഓഫീസർ നിയോഗിക്കണമെന്നാണ് നിർദ്ദേശം. പരാതികള്‍ പരമാവധി ഓണ്‍ ലൈൻ വഴിയാക്കണം. പരാതികള്‍ സ്വീകരിക്കാൻ പൊതു സ്ഥലങ്ങളില്‍ കിയോസുകൾ സ്ഥാപിക്കാനും ആരംഭിച്ചിട്ടുണ്ട്. അതേ സമയം ഇന്നും സംസ്ഥാന  വാഹന പരിശോധന കർശനമായി തുടരുകയാണ്. തിങ്കളാഴ്ചയായതിനാൽ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൂടുതൽ വാഹനഹങ്ങള്‍ നിരത്തിലിറങ്ങുന്നുണ്ട്. അനാവശ്യ യാത്രാക്കരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും പിഴയീടാക്കുകയും ചെയ്യുന്നുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സാമുദായിക ഐക്യനീക്കത്തിന് വൻ തിരിച്ചടി, എസ്എൻഡിപിയുമായി ഐക്യം വേണ്ടെന്ന് എൻഎസ്എസ് ഡയറക്ടർ ബോർഡ്; 'പ്രായോഗികമല്ലെന്ന് വിലയിരുത്തൽ'
റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ അച്ചടിച്ച പ്രസംഗം ഗവർണർ വായിച്ചില്ല; സർക്കാർ-ഗവ‍ർണർ പോര് പുതിയ തലത്തിലേക്ക്