കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ഗുരുതരവീഴ്ച; കൊവിഡ് രോ​ഗിയുടെ മൃതദേഹമില്ലാതെ പെട്ടി മാത്രം നൽകി

Published : Oct 27, 2020, 10:51 PM ISTUpdated : Oct 27, 2020, 11:03 PM IST
കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ഗുരുതരവീഴ്ച; കൊവിഡ് രോ​ഗിയുടെ മൃതദേഹമില്ലാതെ പെട്ടി മാത്രം നൽകി

Synopsis

ഇന്നലെയാണ് പ്രിൻസ് മരിച്ചത്. മരണശേഷമുള്ള പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.  മൃതദേഹം കൈമാറ്റം ചെയ്ത സമയത്തുണ്ടായ ആശയക്കുഴപ്പമാണ് എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. 

കൊച്ചി: കൊവിഡ് രോഗിയുടെ മൃതദേഹമില്ലാതെ ആശുപത്രി അധികൃതർ പെട്ടി കുടുംബത്തിന് കൈമാറി. മൃതദേഹമില്ലാത്ത പെട്ടിയാണ് ബന്ധുക്കൾ  പള്ളി സെമിത്തേരിയിലെത്തിച്ചത്. കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലാണ് സംഭവം.

കോതാട് സ്വദേശി പ്രിൻസ് സിമേന്തിയുടെ (42) മൃതദേഹമാണ്  പെട്ടിയിൽ ഇല്ലെന്ന് പള്ളി സെമിത്തേരിയിൽ വെച്ച് മാത്രം മനസ്സിലായത്. ഇന്നലെയാണ് പ്രിൻസ് മരിച്ചത്. മരണശേഷമുള്ള പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംഭവം മൃതദേഹം കൈമാറ്റം ചെയ്ത സമയത്തുണ്ടായ ആശയക്കുഴപ്പമാണ് എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അഞ്ചുകോടി രൂപയുടെ എംഡിഎംഎ ഇടപാട്; നഴ്സിങ് പഠനത്തിന് പോയ സൂര്യ ഏറെക്കാലമായി അജ്മലിനൊപ്പം നോയിഡയിൽ; കോഴിക്കോട്ടെ ലഹരിക്കേസിൽ അറസ്റ്റ്
'പിണറായി വിജയാ, എന്റെ ചോദ്യങ്ങൾക്ക് അത് സുധാകരനല്ലേ എന്ന് പറഞ്ഞ് ചിരിക്കാം; ഇനി മറുപടി പറയേണ്ടത് എനിക്ക് മാത്രമല്ല, കേരള ജനതയോടാണ്'