ഒരാഴ്ചയ്ക്കുള്ളില്‍ 7 ജില്ലകളില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധന, മരണങ്ങള്‍ കൂടിയെന്നും റിപ്പോര്‍ട്ട്

By Web TeamFirst Published Sep 14, 2020, 11:28 PM IST
Highlights

തിരുവനന്തപുരം, കൊല്ലം, കോട്ടയം, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കൂടിയെന്നും റിപ്പോര്‍ട്ട്...

തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ചയില്‍ തിരുവനന്തപുരം, കാസര്‍കോട്, പത്തനംതിട്ട, കൊല്ലം, കോട്ടയം, ആലപ്പുഴ, കണ്ണൂര്‍ എന്നിവിടങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടി എന്ന് ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്‌ കൂടിയെന്നും റിപ്പോര്‍ട്ട് പറയുന്നു. 

മരണ നിരക്ക് 0.4% ആയതായാണ് വ്യക്തമാകുന്നത്. കഴിഞ്ഞ ആഴ്ച മരണങ്ങള്‍ കൂടി. 84 പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 
ലക്ഷണങ്ങള്‍ സ്വയം തിരിച്ചറിയാന്‍ പൊതുജനത്തെ ബോധവാന്മാരാക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു. ആലപ്പുഴ ജില്ലയിലെ പരിശോധന ക്രമീകരണങ്ങള്‍ മികവുറ്റത് എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 
 
സംസ്ഥാനത്ത് ഇന്ന് 2540പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2110 പേര്‍ രോഗമുക്തരായി. 2346 പേര്‍ക്കും സമ്പര്‍ത്തിലൂടെയാണ് രോഗബാധയുണ്ടായത്. 64 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത്. 15 കൊവിഡ് മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച 212 പേര്‍ക്ക് രോഗം എവിടെ നിന്ന് പകര്‍ന്നുവെന്ന് കണ്ടെത്താനായിട്ടില്ല. 24 മണിക്കൂറില്‍ 22,779 സാമ്പിള്‍പരിശോധിച്ചു. 39486 പേര്‍ നിലവില്‍ കൊവിഡ് ചികിത്സയിലുണ്ട്.

മലപ്പുറം 482, കോഴിക്കോട് 382, തിരുവനന്തപുരം 332, എറണാകുളം 255, കണ്ണൂര്‍ 232, പാലക്കാട് 175, തൃശൂര്‍ 161, കൊല്ലം 142, കോട്ടയം 122, ആലപ്പുഴ 107, ഇടുക്കി 58, കാസര്‍ക്കോട് 56, വയനാട് 20, പത്തനംതിട്ട 16 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

click me!