പൊസിറ്റിവിറ്റി റേറ്റ് 17.31 ആയി ഉയർന്നു: സംസ്ഥാനത്ത് ഇന്ന് പരിശോധിച്ചത് 52,067 സാംപിളുകൾ

Published : Oct 17, 2020, 06:05 PM IST
പൊസിറ്റിവിറ്റി റേറ്റ് 17.31 ആയി ഉയർന്നു: സംസ്ഥാനത്ത് ഇന്ന് പരിശോധിച്ചത് 52,067 സാംപിളുകൾ

Synopsis

നിലവിൽ ചികിത്സയിലുള്ളത് 96,004 പേരാണ്. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 2,36,989 ആയി. 

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡി പൊസിറ്റിവിറ്റി റേറ്റ് വീണ്ടും ഉയർന്നു. 17.31 ആണ് ഇന്നത്തെ കൊവിഡ് പൊസിറ്റിവിറ്റി റേറ്റ്. 52,067 സ്രവസാംപിളുകൾ പരിശോധിച്ചപ്പോൾ 9016 പേര്‍ക്ക് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു. 

കൊവിഡ് ചികിത്സയിലുണ്ടായിരുന്ന 7991 പേര്‍ രോഗമുക്തി നേടി. നിലവിൽ ചികിത്സയിലുള്ളത് 96,004 പേരാണ്. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 2,36,989 ആയി. 

കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് 52,067 സാമ്പിളുകൾ പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 38,80,795 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 14.05 ആയിരുന്നു ഒക്ടോബറിലെ 16-ലെ ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ലഭിച്ച സ്വീകരണത്തില്‍ സന്തോഷം, സർക്കാരുമായി സഹകരിച്ച് പോകും'; കെടിയു വിസിയായി സിസ തോമസ് ചുമതലയേറ്റു
പഞ്ചായത്തിൽ ചാണകവെള്ളം തളിച്ച് പ്രതീകാത്മക ശുദ്ധീകരണം നടത്തിയ സംഭവം; ലീഗ് പ്രവർത്തകർക്കെതിരെ പൊലീസിൽ പരാതി നൽകി ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡൻ്റ്