വോട്ടർമാർ വരിയിൽ തിക്കിത്തിരക്കി, മന്ത്രി എ കെ ബാലന്റെ ബൂത്തിൽ ബഹളം, വാക്കേറ്റം

By Web TeamFirst Published Dec 10, 2020, 12:04 PM IST
Highlights

കൊവിഡിനെ തുടർന്ന് സാമൂഹിക അകലം പാലിക്കണമെന്ന് കർശന നിർദ്ദേശം നിലനിൽക്കേയാണിത്. സാമൂഹിക അകലമില്ലാത്തത് അപകടം ചെയ്യുമെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു

പാലക്കാട്: ചെറിയ സ്ഥലത്ത് താങ്ങാവുന്നതിലേറെ ആളുകൾ വോട്ട് ചെയ്യാനെത്തിയതോടെ മന്ത്രി എ കെ ബാലന്റെ ബൂത്തിൽ ബഹളം. പാലക്കാട് നഗരസഭയുടെ ഭാഗമായ പറക്കുന്നം എൽ ഡി പി എസിന് മുന്നിലാണ് ബഹളം നടന്നത്. തിരക്കിനെ ചൊല്ലിയുള്ള തർക്കം യു ഡി എഫ് - എൽ ഡി എഫ് പ്രവർത്തകർ തമ്മിലെ വാക്കേറ്റത്തിൽ വരെയെത്തി. മന്ത്രി ബാലൻ വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം. 

കൊവിഡിനെ തുടർന്ന് സാമൂഹിക അകലം പാലിക്കണമെന്ന് കർശന നിർദ്ദേശം നിലനിൽക്കേയാണിത്. സാമൂഹിക അകലമില്ലാത്തത് അപകടം ചെയ്യുമെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു. മന്ത്രി അറിയിച്ചതനുസരിച്ച് കൂടുതൽ പൊലീസ് സ്ഥലത്തെത്തി. ഇവർ തിരക്ക് നിയന്ത്രിച്ചു. 45 മിനിറ്റോളം കാത്തുനിന്നാണ് മന്ത്രി വോട്ട് രേഖപ്പെടുത്തിയത്. അര മണിക്കൂറോളം നേരം ആളുകൾ സാമൂഹിക അകലം പാലിച്ചിരുന്നില്ല. ഭാര്യ ഡോ ജമീലക്കും മകനുമൊപ്പമാണ് മന്ത്രി വോട്ട് ചെയ്യാനെത്തിയത്.

click me!