കണ്ണൂരിൽ കൊവിഡ് വ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ നിരോധനാജ്ഞ

Published : Apr 19, 2021, 08:41 PM IST
കണ്ണൂരിൽ കൊവിഡ് വ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ നിരോധനാജ്ഞ

Synopsis

അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം കൂടി നിൽക്കരുത്. ഉത്സവങ്ങളും മറ്റ് മത പരിപാടികളും ചടങ്ങുകളിൽ ഒതുക്കണം. ജിം, കരാട്ടെ, ടർഫ്, ടൂർണ്ണമെൻ്റുകൾ പാടില്ല. 

കണ്ണൂർ: കണ്ണൂർ ൽ കൊവിഡ് വ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കണ്ണൂർ കോർപ്പറേഷൻ, പയ്യന്നൂർ, തലശ്ശേരി, ഇരിട്ടി നഗരസഭകൾ, ചെറുപുഴ ചെറുതാഴം പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ 10 ൽ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത വാർഡ്\ ഡിവിഷനുകളിലാണ് നിലവിൽ നിരോധനാജ്ഞ.

അഞ്ചിൽ കൂടുതൽ ആളുകൾ കൂട്ടം കൂടി നിൽക്കരുത്. ഉത്സവങ്ങളും മറ്റ് മത പരിപാടികളും ചടങ്ങുകളിൽ ഒതുക്കണം. ജിം, കരാട്ടെ, ടർഫ്, ടൂർണ്ണമെൻ്റുകൾ പാടില്ല. കടകമ്പോളങ്ങൾ (മരുന്ന് ഷോപ്പ്, അവശ്യ സാധന കട, ബേക്കറി  എന്നിവ ഒഴികെ) രാത്രി 7 മണി വരെ മാത്രമേ പ്രവർത്തിപ്പിക്കാൻ പാടുള്ളൂ എന്നിവയാണ് നിർദ്ദേശങ്ങൾ.  27 ന് രാത്രി വരെയാണ് നിയന്ത്രണമെന്നും ജില്ല കലക്ടർ ടി.വി സുഭാഷ് അറിയിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ബോർഡിലെ ചിത്രങ്ങൾ കീറാം, ജന്മനസ്സുകളിലെ ചിത്രങ്ങൾ മാറ്റാൻ കഴിയില്ല': തന്‍റെ പ്രചാരണ ബോർഡുകൾ വ്യാപകമായി നശിപ്പിക്കുന്നുവെന്ന് വീണാ ജോർജ്
നിയമസഭ തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാൻ 76203 പൊലീസുകാര്‍, 140 കമ്പനി കേന്ദ്രസേനയും 20 കമ്പനി തമിഴ്നാട് പൊലീസും ഭാഗമാകും