Covid Restrictions : വാരാന്ത്യ നിയന്ത്രണം തുടരുമോ? കൊവിഡ് അവലോകന യോഗം ഇന്ന്

Published : Feb 08, 2022, 09:27 AM ISTUpdated : Feb 08, 2022, 09:39 AM IST
Covid Restrictions : വാരാന്ത്യ നിയന്ത്രണം തുടരുമോ? കൊവിഡ് അവലോകന യോഗം ഇന്ന്

Synopsis

കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ, നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനാണ് സാധ്യത. അതോടൊപ്പം, സംസ്ഥാനത്ത് 1 മുതൽ 9 വരെയുള്ള ക്ലാസുകളുടെ പുതിയ സമയക്രമത്തിൽ ഇന്ന് തീരുമാനം ഉണ്ടാകും.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൊവിഡ് (Covid) അവലോകന യോഗം ഇന്ന് ചേരും. വൈകീട്ട് 3.30 നാണ് യോഗം ചേരുക. നിയന്ത്രണങ്ങൾ തുടരണോ എന്നതിൽ തീരുമാനം എടുക്കും. കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ, നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനാണ് സാധ്യത. അതോടൊപ്പം, സംസ്ഥാനത്ത് 1 മുതൽ 9 വരെയുള്ള ക്ലാസുകളുടെ പുതിയ സമയക്രമത്തിൽ ഇന്ന് തീരുമാനം ഉണ്ടാകും.

ക്ലാസുകൾ വൈകീട്ട് വരെയാക്കുന്നതിൽ ഇന്നലെ ചർച്ച നടന്നെങ്കിലും, അന്തിമ തീരുമാനം ആയിരുന്നില്ല. കൂടുതൽ ചർച്ചകൾക്ക് ശേഷം ഇന്ന് തീരുമാനം ഉണ്ടാകും. 14-ാം തിയതി മുതലാണ് 1 മുതൽ  9 വരെയുള്ള ക്ലാസുകൾ തുടങ്ങുന്നത്. ക്ലാസുകൾ വൈകീട്ട് വരെയാക്കാനാണ് ആലോചന.  ബാച്ചുകളാക്കി തിരിച്ച് ഇടവിട്ടുള്ള ദിവസങ്ങളിലെ ക്ലാസുകൾ തുടരേണ്ടതുണ്ടോയെന്നതിലും ഇന്ന് തീരുമാനം ഉണ്ടാകും.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുന്നു

കേരളത്തില്‍ ഇന്നലെ 22,524 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 3493, എറണാകുളം 3490, കോട്ടയം 2786, കൊല്ലം 2469, തൃശൂര്‍ 1780, കോഴിക്കോട് 1612, മലപ്പുറം 1218, ആലപ്പുഴ 1109, പത്തനംതിട്ട 1053, കണ്ണൂര്‍ 1031, പാലക്കാട് 816, ഇടുക്കി 737, വയനാട് 617, കാസര്‍ഗോഡ് 313 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 114 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 21,033 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1207 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 170 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
തിരക്കേറിയ റോഡില്‍ പട്ടാപകല്‍ അഭ്യാസ പ്രകടനം; സ്വകാര്യ ബസ് മറ്റു രണ്ടു ബസുകളില്‍ ഇടിച്ചു കയറ്റി, ബസ് ഡ്രൈവർ അറസ്റ്റില്‍