അതിഥി തൊഴിലാളികൾക്കു വേണ്ടി സഞ്ചരിക്കുന്ന കൊവിഡ് സ്‌ക്രീനിംഗ് യൂണിറ്റ് പെരുമ്പാവൂരിൽ; രാജ്യത്ത് ഇതാദ്യം

By Web TeamFirst Published Apr 4, 2020, 11:36 PM IST
Highlights

അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ എത്തി അവർക്ക് വേണ്ട പരിശോധനകളും മാർഗ്ഗനിർദ്ദേശങ്ങളും നൽകാനാകാണ് സഞ്ചരിക്കുന്ന മെഡിക്കൽ യൂണിറ്റുകൾ ആരംഭിക്കാൻ തീരുമാനിച്ചത്. 

കൊച്ചി: അതിഥി തൊഴിലാളികള്‍ക്കു വേണ്ടിയുള്ള രാജ്യത്തെആദ്യത്തെ സഞ്ചരിക്കുന്നകൊവിഡ് സ്‌ക്രീനിംഗ് മെഡിക്കൽ
യൂണിറ്റ്‌ എറണാകുളം പെരുമ്പാവൂരിൽ  തുടങ്ങി.അതിഥി തൊഴിലാളികളുടെ പ്രശ്‌നങ്ങളെയും ആവശ്യങ്ങളെയും കുറിച്ച് പഠനം നടത്തുന്നസെന്‍ട്രല്‍ ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് ഇൻക്ലൂസിവ് വകുപ്പും ദേശീയ ആരോഗ്യ മിഷനും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.

അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ എത്തി അവര്‍ക്ക് വേണ്ട പരിശോധനകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കാനാകാണ് സഞ്ചരിക്കുന്ന മെഡിക്കല്‍ യൂണിറ്റുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. ഈ മാസം പകുതിയോടെ പ്രവര്‍ത്തനം തുടങ്ങാനായിരുന്നു തീരുമാനം. എന്നാല്‍ കൊവിഡ് പടുന്ന പശ്ചാത്തലത്തില്‍ ഇത് വേഗത്തിലാക്കുകയായിരുന്നു.ഒരാളെ കിടത്തി പരിശോധിക്കുന്നതിനുള്ള എല്ലാവിധ സൗകര്യങ്ങളും ഈ വാഹന വാഹനത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. അതിഥിതൊഴിലാളികള്‍ക്ക് കൃത്യമായ ചികിത്സ ലഭിക്കുന്നതിന്താമസസ്ഥലം,ഭാഷ,സമയം എന്നിവയാണ് തടസ്സമാകുന്നത്. ഇത് പരിഹരിക്കാന്‍ഉച്ചയ്ക്ക്12മുതല്‍ രാത്രി9വരെയുള്ള സമയത്ത് അവര്‍ തമസിക്കുന്ന സ്ഥലത്ത് ഈ വാഹനം എത്തും. തൊഴിലാളികളെ പരിശോധിച്ച് ആവശ്യമെങ്കില്‍ മരുന്നുകളും നല്‍കും.

ഒരു ഡോക്ടര്‍,നഴ്‌സ്,പരിശോധനസ്ഥലത്തെപ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍,പ്രോഗ്രാം ഡയറക്ടര്‍ തുടങ്ങിയവര്‍ വാഹനത്തിലുണ്ടാകും.പരിശോധനയുടെ റിപ്പോര്‍ട്ടുകള്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക്കൈമാറും.മാഗ്ലൂര്‍ റിഫൈനറീസ് ആന്റോ പെട്രോ കെമിക്കല്‍സാണ് 40 ലക്ഷം രൂപ മുടക്കി സഞ്ചരിക്കുന്ന ആശുപത്രി ക്രമീകരിച്ചത്. ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കാണ് പ്രവര്‍ത്തനത്തിന് ആവശ്യമായ തുക നല്‍കുന്നത്.

click me!