ആശങ്കയേറുന്നു; ഇന്ന് 41 ആരോ​ഗ്യ പ്രവർത്തകർക്ക് കൊവിഡ്, കൂടുതൽ തിരുവനന്തപുരത്ത്

By Web TeamFirst Published Aug 10, 2020, 7:11 PM IST
Highlights

മലപ്പുറം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 255 പേർക്കാണ് ജില്ലയിൽ കൊവിഡ് ബാധിച്ചിരിക്കുന്നത്. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 41 ആരോ​ഗ്യപ്രവർത്തകർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 13, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ 7 വീതവും, കാസര്‍ഗോഡ് ജില്ലയില്‍ 5, എറണാകുളം ജില്ലയില്‍ 4, മലപ്പുറം ജില്ലയില്‍ 3, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഒന്ന് വീതവുമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

അതേസമയം, ഇന്ന് 1184 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 784 പേര്‍ രോഗമുക്തിയും നേടി. ഇന്ന് ഏഴ് കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 956 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 114 കേസുകളുടെ ഉറവിടം വ്യക്തമല്ല. 

മലപ്പുറം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 255 പേർക്കാണ് ജില്ലയിൽ കൊവിഡ് ബാധിച്ചിരിക്കുന്നത്. കൊല്ലം 41, പത്തനംതിട്ട 4, ഇടുക്കി 10, ആലപ്പുഴ 30, കോട്ടയം 40, എറണാകുളം 101, തൃശ്ശൂര്‍ 40, പാലക്കാട് 147, മലപ്പുറം 255, വയനാട് 33, കോഴിക്കോട് 66, കണ്ണൂര്‍ 63, കാസര്‍കോട് 146 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകൾ. 

തിരുവനന്തപുരത്തെ ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളിൽ 288 പൊസിറ്റീവ് കേസുകളാണ് കണ്ടെത്തിയത്. 2800 പരിശോധനയാണ് നടത്തിയത്. നെയ്യാറ്റിൻകര, കള്ളിക്കാട്, വെള്ളറട ലിമിറ്റഡ് ക്ലസ്റ്ററുകൾ ലാര്‍ജ് ക്ലസ്റ്ററുകളാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത ശക്തമാക്കി. സമ്പർക്ക വ്യാപനം വര്‍ദ്ധിക്കുന്ന തിരുവനന്തപുരം റൂറലിൽ ബോധവത്കരണ പ്രവര്‍ത്തനങ്ങൾക്കും ജാഗ്രതാ നടപടികൾ ശക്തമാക്കാനും ഹര്‍ഷിത അട്ടല്ലൂരിയെ ചുമതലപ്പെടുത്തി. 

click me!