24 മണിക്കൂറിൽ രാജ്യത്ത് 1.26 ലക്ഷം കൊവിഡ് കേസുകൾ, ഇന്ത്യയ്ക്ക് യാത്രാ വിലക്കേ‍ർപ്പെടുത്തി ന്യൂസിലൻഡ്

By Web TeamFirst Published Apr 8, 2021, 10:41 AM IST
Highlights

 ഇന്ത്യയിൽ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേ‍ര്‍പ്പെടുത്തുന്നതായി ന്യൂസിലാൻഡ് അറിയിച്ചിട്ടുണ്ട്. 

ദില്ലി: കൊവിഡിൻ്റെ രണ്ടാം തരംഗത്തിൽ ഇന്ത്യ പ്രതിസന്ധിയിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.26 ലക്ഷം ആളുകൾക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് രാവിലെ കേന്ദ്രആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കുകൾ പ്രകാരം 1,26,789 പേ‍ര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കൊവി‍ഡ് ചികിത്സയിലുണ്ടായിരുന്ന 685 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ മരിച്ചത്. ചികിത്സയിലുള്ളവരുടെ എണ്ണത്തിലും വലിയ വ‍ര്‍ധനയാണുള്ളത്. 9,10,319 പേരാണ് നിലവിൽ ഇവിടെ കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെയുള്ള രോഗബാധയിൽ കേരളം നിലവിൽ ആറാമതാണ്. 

അതേസമയം ഇന്ത്യയിലെ കൊവിഡ് രോഗബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നതോടെ കൂടുതൽ രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് വിലക്കേ‍ര്‍പ്പെടുത്തി തുടങ്ങി. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേ‍ര്‍പ്പെടുത്തുന്നതായി ന്യൂസിലാൻഡ് അറിയിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നും വരുന്ന ഇന്ത്യൻ/ന്യൂസിലാൻ‍ഡ് പൗരൻമാര്‍ക്ക് വിലക്ക് ബാധകമായിരിക്കും. ഏപ്രിൽ 11 മുതൽ ഏപ്രിൽ 28 വരെയാണ് നിലവിൽ യാത്രാവിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. 

click me!