
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 29,249 ആരോഗ്യ പ്രവര്‍ത്തകര്‍ കൊവിഡ്-19 വാക്‌സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം 376 ആക്കി വര്‍ധിപ്പിച്ചു. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ (47) വാക്‌സിനേഷന്‍ കേന്ദ്രങ്ങളുണ്ടായിരുന്നത്. ആലപ്പുഴ 26, എറണാകുളം 29, ഇടുക്കി 3, കണ്ണൂര്‍ 46, കാസര്‍ഗോഡ് 12, കൊല്ലം 19, കോട്ടയം 39, കോഴിക്കോട് 26, മലപ്പുറം 27, പാലക്കാട് 26, പത്തനംതിട്ട 33, തിരുവനന്തപുരം 47, തൃശൂര്‍ 27, വയനാട് 16 എന്നിങ്ങനെയാണ് കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം.
കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (3598) വാക്‌സിന്‍ സ്വീകരിച്ചത്. ആലപ്പുഴ 1641, എറണാകുളം 2844, ഇടുക്കി 215, കണ്ണൂര്‍ 3598, കാസര്‍ഗോഡ് 739, കൊല്ലം 1484, കോട്ടയം 3004, കോഴിക്കോട് 2075, മലപ്പുറം 1847, പാലക്കാട് 2269, പത്തനംതിട്ട 2121, തിരുവനന്തപുരം 3176, തൃശൂര്‍ 2993, വയനാട് 1243 എന്നിങ്ങനെയാണ് ഇന്ന് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം. ഇതോടെ ആകെ 1,36,473 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്‌സിന്‍ സ്വീകരിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam