വാക്സീൻ ക്ഷാമം; പാലക്കാട് ജില്ലാ ആശുപത്രിയിൽ തർക്കം, പരിശോധന ഫലം വൈകുന്നുവെന്നും പരാതി

By Web TeamFirst Published Apr 26, 2021, 10:40 AM IST
Highlights

ജില്ലയിൽ കൊവിഡ് പരിശോധന ഫലം വൈകുന്നുവെന്നും പരാതി ഉയരുന്നുണ്ട്. 22 ന് ശേഷം നടന്ന പരിശോധനകളുടെ മുഴുവൻ ഫലവും വന്നിട്ടില്ല. 

പാലക്കാട്: വാക്സീൻ ക്ഷാമത്തെ തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ തർക്കം. പൊലീസെത്തി തിരക്ക് നിയന്ത്രിച്ചു. ടോക്കൺ സംവിധാനം നടപ്പാക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. വാക്സീനെടുക്കാൻ എത്തിയവരിൽ അധികവും അമ്പത് വയസ്സിൽ പ്രായമുള്ളവരാണ്. കൂടുതൽ പൊലീസ് സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണവിധേയമാക്കി. 

അതേസമയം, ജില്ലയിൽ കൊവിഡ് പരിശോധന ഫലം വൈകുന്നുവെന്നും പരാതി ഉയരുന്നുണ്ട്. 22 ന് ശേഷം നടന്ന പരിശോധനകളുടെ മുഴുവൻ ഫലവും വന്നിട്ടില്ല. രണ്ട് ദിവസം കൂടി കഴിയുമെന്നാണ് അധികൃതരുടെ വിശദീകരണം. ഒരു ദിവസം ശരാശരി 2000 ആർ ടി പിസിആർ പരിശോധനയാണ് നടക്കുന്നത്. നിലവിൽ 3000 ഓളം പേർ പരിശോധന ഫലം കാത്തിരിക്കുകയാണ്. ഉടൻ തന്നെ ഫലം കിട്ടാനുള്ള നടപടികൾ തുടങ്ങിയെന്നും ഡിഎംഒ അറിയിച്ചു.

click me!