കോവിഷീൽഡ് വാക്സിൻ സ്വീകരിക്കാന്‍ 84 ദിവസത്തിന്‍റെ ഇടവേള എന്തിന്? കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി

By Web TeamFirst Published Aug 24, 2021, 1:08 PM IST
Highlights

കിറ്റെക്സ് കമ്പനിയിലെ തൊഴിലാളികൾക്ക് രണ്ടാം ഡോസ് വാക്സിൻ  84 ദിവസത്തിന് മുൻപ് കുത്തിവയ്പ്പിന് അനുമതി നിഷേധിച്ചത് ചോദ്യം ചെയ്തുള്ള ഹർ‍ജി പരിഗണിച്ചപ്പോഴാണ്  കോടതിയുടെ പരാമർശം.

കൊച്ചി: കൊവിഷീൽഡ് വാക്സീന്‍റെ ണ്ടാം ഡോസ് സ്വീകരിക്കാനുള്ള ഇടവേള 84 ദിവസമായി നിശ്ചയിച്ചതിന്‍റെ കാരണം എന്തെന്ന് ഹൈക്കോടതി. 84 ദിവസത്തെ ഇടവേള നിശ്ചയിച്ചത് ഫലപ്രാപ്തിയുടെ പേരിലാണോ അതോ വാക്സീൻ ലഭ്യതക്കുറവ് മൂലമാണോ എന്ന് വ്യക്തമാക്കാൻ കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചു. കിറ്റെക്സ് കമ്പനിയിലെ തൊഴിലാളികൾക്ക് രണ്ടാം ഡോസ് വാക്സിൻ  84 ദിവസത്തിന് മുൻപ് കുത്തിവയ്പ്പിന് അനുമതി നിഷേധിച്ചത് ചോദ്യം ചെയ്തുള്ള ഹർ‍ജി പരിഗണിച്ചപ്പോഴാണ്  കോടതിയുടെ പരാമർശം.

സ്വന്തം നിലയിൽ വാക്സീൻ വാങ്ങുന്നവർക്ക് രണ്ടാം ഡോസിന്‍റെ ഇടവേള കുറച്ചുകൂടെ എന്നതിൽ നിലപാട് അറിയിക്കാനും കോടതി കേന്ദ്ര സർക്കാറിന് നിർദ്ദേശം നൽകി. ആദ്യ ഡോസ് വാക്സിനെടുത്ത് നാൽപ്പത്തിയഞ്ച് ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസെടുക്കാൻ അനുമതി നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കിറ്റെക്സ് കോടതിയെ സമീപിച്ചത്. ഹർജി വ്യാഴാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!