
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മുതിർന്ന സിപിഎം നേതാവും മുൻ എംഎൽഎയുമായ സി.പി കുഞ്ഞ് അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ജില്ലാ സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1987 മുതൽ 1991 വരെ കോഴിക്കോട് രണ്ട് നിയമസഭാ മണ്ഡലത്തിലെ എംഎൽഎയായിരുന്നു. സിപിഎം ജില്ലാ കമ്മിറ്റി അംഗമായും ജില്ലാ സെക്രട്ടേറിയറ്റ് അംഗമായും പ്രവർത്തിച്ചു. കോഴിക്കോട് കോർപ്പറേഷൻ ഡെപ്യുട്ടി മേയർ സി.പി മുസാഫർ അഹമ്മദ് മകനാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam