എഐയെ കരുതിയിരിക്കണമെന്ന് സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് സംഘടനാ റിപ്പോര്‍ട്ട്; ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തര്‍ക്കമുണ്ടാകില്ലെന്ന് മന്ത്രി കെ രാജൻ

Published : Sep 22, 2025, 07:33 AM IST
cpi party congress k rajan

Synopsis

എഐ ഉൾപ്പടെയുള്ള വെല്ലുവിളികൾ പാർട്ടി മനസ്സിലാക്കണമെന്നും അംഗങ്ങൾക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നൽകേണ്ടത് അനിവാര്യമാണെന്നും സിപിഐ പാർട്ടി കോൺഗ്രസ് സംഘടനാ റിപ്പോർട്ട്. അതേസമയം, ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തര്‍ക്കമില്ലെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.

ദില്ലി: എഐ, ഓട്ടോമേഷൻ ഉൾപ്പടെയുള്ളവയെ കരുതിയിരിക്കണമെന്ന് സിപിഐ സംഘടനാ റിപ്പോർട്ട്. എഐ ഉൾപ്പടെയുള്ള വെല്ലുവിളികൾ പാർട്ടി മനസ്സിലാക്കണമെന്ന് സിപിഐ പാർട്ടി കോൺഗ്രസ് സംഘടനാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പാർട്ടി അംഗങ്ങൾക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നൽകേണ്ടത് അനിവാര്യമാണെന്നും ജനങ്ങളുമായി നിരന്തരം സമ്പർക്കം ഉണ്ടാക്കണമെന്നും ഇല്ലെങ്കിൽ ബ്യൂറോക്രാറ്റിക് പ്രവണത പാർട്ടിയിൽ വളരുമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. പാർട്ടി പ്രവര്‍ത്തകര്‍ വ്യക്തിഗത ചിലവുകൾ കൂടുതൽ ചെയ്യുമ്പോഴും പാർട്ടിക്ക് സംഭാവന നൽകാൻ തയാറാകുന്നില്ലെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്. അതേസമയം, സിപിഐയിൽ പ്രായപരിധി കര്‍ശനമായി നടപ്പാക്കണമെന്ന ആവശ്യത്തിന് പാര്‍ട്ടി കോണ്‍ഗ്രസിൽ പിന്തുണ ഏറുകയാണ്. വിഷയം രമ്യമായി പരിഹരിക്കാനാകുമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. പൊതു ചർച്ചയുടെ അടിസ്ഥാനത്തിൽ നേതാക്കൾ കൂടിയാലോചന നടത്തും. നാളെയോ മറ്റന്നാളോ ഇതുസംബന്ധിച്ച് ധാരണയുണ്ടാക്കുമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. 

 

പാര്‍ട്ടി കോണ്‍ഗ്രസ് സ്വയം വാഴ്ത്തു പാട്ടായി മാറില്ല

 

സിപിഐ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഒരു തര്‍ക്കവും ഉണ്ടാകില്ലെന്ന് മന്ത്രി കെ രാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രായ പരിധി നിബന്ധന നടപ്പാക്കണമെന്നത് നേരത്തെ പാർട്ടി കോൺഗ്രസ് തന്നെ എടുത്ത തീരുമാനമാണ്. അതിൽ നിലവിൽ മാറ്റമില്ല. ഇളവ് നൽകണമോയെന്നതടക്കം പാർട്ടി കോൺഗ്രസ് തന്നെ തീരുമാനിക്കണം. നിലവിൽ പ്രായപരിധി നടപ്പാക്കണം എന്നത് തന്നെയാണ് തീരുമാനം. പാർട്ടി കോൺഗ്രസ് സ്വയം വാഴ്ത്തു പാട്ടായി മാറില്ല. ആശയത്തിൽ ഉറച്ചു നിന്നുകൊണ്ട് പുതിയ സാങ്കേതിക വിദ്യകളെ അടക്കം സ്വീകരിച്ചുകൊണ്ട് പാർട്ടി മുന്നോട്ട് പോകുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.

 

പ്രതിനിധി സമ്മേളനം ഇന്ന്

 

ചണ്ഡീഗഡിൽ നടക്കുന്ന സിപിഐ 20ാം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ പ്രതിനിധി സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാവിലെ പത്ത് മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയും മറ്റ് ഇടത് പാർട്ടി നേതാക്കളും പങ്കെടുക്കും. ക്യൂബൻ അംബാസിഡർ അടക്കമുള്ള നയതന്ത്ര പ്രതിനിധികളെയും ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഉച്ചയ്ക്കുശേഷം രാഷ്ട്രീയ പ്രമേയവും സംഘടനാ റിപ്പോർട്ടും അവതരിപ്പിക്കും. സമ്മേളനം നിയന്ത്രിക്കുന്ന പ്രസീഡിയതിൽ കേരളത്തിൽ നിന്നും പി പി സുനീറിനെ ഉൾപ്പെടുത്തി. ഇന്നലെ ചേർന്ന യോഗങ്ങളിൽ പ്രായപരിധി അടക്കമുള്ള വിഷയങ്ങൾ ചർച്ചയായില്ല. വൻ ബഹുജന റാലിയോടെ ആണ് ഇന്നലെ ചണ്ഡീഗഡിൽ സിപിഐ ഇരുപത്തഞ്ചാം പാർട്ടി കോൺഗ്രസിന് തുടക്കമായത്. കേന്ദ്ര സര്‍ക്കാര്‍ ഫാസിസ്റ്റ് സർക്കാരാണെന്ന് സമ്മേളനത്തിലെ പ്രസംഗത്തിൽ ജന സെക്രട്ടറി ഡി രാജ പറഞ്ഞു.

പാർട്ടി കോൺഗ്രസിൽ ഇന്ന് അവതരിപ്പിക്കേണ്ട സംഘടന റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിന് ഇന്നലെ ലഭിച്ചിരുന്നു. കാലാകാലം നേതാക്കൾ മാരതിരിക്കുന്നത് പാർട്ടിയിൽ മുരടിപ്പിന് ഇടയാക്കുന്നുവെന്നും യുവാക്കളെയും സ്ത്രീകളെയും നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. അന്യ പ്രവണതകൾ പാർട്ടിയിൽ കൂടിവരുന്നുവെന്നും ചിലർ പാർട്ടി പദവികൾ ഉപയോഗിച്ച് പണം ഉണ്ടാക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. മത്സരിക്കാൻ സീറ്റ് കിട്ടിയില്ലെങ്കിൽ പുറത്ത് പോയി പാർട്ടിയെ അപമാനിക്കുന്നു. ഇപ്പോഴും മുതിർന്ന നേതാക്കൾ മത്സരിക്കുന്നത് ദൗർബല്യമാണ്. സ്ത്രീകൾക്ക് അധികാരം നൽകാൻ ആവില്ലെന്ന് കരുതുന്നവരും പാർട്ടിയിൽ ഉണ്ടെന്ന് റിപ്പോർട്ട് പറയുന്നു. കേന്ദ്ര സെക്രട്ടറിയേറ്റിലെ അടക്കം നേതാക്കൾ പണിയെടുക്കണം. നേതാക്കൾക്ക് ടാർഗറ്റ് നൽകണം എന്നും മൂന്ന് മാസത്തിൽ ഒരിക്കൽ പ്രവർത്തന റിപ്പോർട്ട് എഴുതി വാങ്ങണം എന്നും രേഖ നിർദേശിക്കുന്നു. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ഫണ്ട് പിരിക്കുന്നത്തിൽ കേരള ഘടകം നല്ല മാതൃക എന്നും രേഖ പുകഴ്ത്തി. ജന സെക്രട്ടറി സ്ഥാനത്ത് ഒരു ടേം കൂടി വേണം എന്ന നിർദേശം ഡി രാജ ശക്തമാക്കുമ്പോൾ കേരള ഘടകം ഒന്നടങ്കം എതിർക്കുകയാണ്.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം