ബ്രഹ്മപുരം അഗ്നിബാധയിൽനിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് സിപിഐ

Published : Mar 13, 2023, 11:00 PM IST
ബ്രഹ്മപുരം അഗ്നിബാധയിൽനിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് സിപിഐ

Synopsis

ബ്രഹ്മപുരം അഗ്നിബാധ കേരളത്തിൻ്റെ നന്ദിഗ്രാമാണെന്ന് മുതിർന്ന നേതാവ് മുല്ലക്കര രത്നാകരൻ യോഗത്തിൽ വിമർശിച്ചു.

തിരുവനന്തപുരം: ബ്രഹ്മപുരം തീപിടുത്തത്തിൽ നിഷ്പക്ഷ അന്വേഷണ വേണമെന്ന്  സിപിഐയിൽ ആവശ്യം. ഇന്ന് ചേർന്ന സിപിഐ സംസ്ഥാന നിർവാഹ സമിതി യോഗത്തിലാണ് ആവശ്യം ഉയർന്നത്. ബ്രഹ്മപുരം ദുരന്തം കേരളത്തിന്റെ നന്ദിഗ്രാമെന്ന് മുതിർന്ന നേതാവ് മുല്ലക്കര രത്നാകരൻ യോഗത്തിൽ വിമർശിച്ചു. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ ചർച്ച വേണ്ടെന്ന നിലപാടാണ് കാനം രാജേന്ദ്രൻ സ്വീകരിച്ചത്. ബ്രഹ്മപുരം അഗ്നിബാധയിൽ അട്ടിമറി സാധ്യതകൾ സർക്കാർ തള്ളുമ്പോൾ ആണ് എൽഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷി ഭിന്ന നിലപാട് സ്വീകരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. 

PREV
click me!

Recommended Stories

'കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ദിലീപ് ചോദിച്ചു, തെളിവുമായാണ് മഞ്ജു വന്നതെന്ന് മറുപടി പറഞ്ഞു'; അതിജീവിതയുടെ മൊഴി പുറത്ത്
നിശാ ക്ലബ്ബിലെ തീപിടിത്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ, കാരണം കണ്ടെത്തും