നിയമസഭ കയ്യാങ്കളിക്കേസ്: തുടരന്വേഷണമില്ല, സിപിഐ മുൻ എംഎല്‍എമാർ ഹർജി പിൻവലിച്ചു, വിചാരണതീയതി 19ന് തീരുമാനിക്കും

Published : Jun 14, 2023, 12:25 PM ISTUpdated : Jun 14, 2023, 01:18 PM IST
നിയമസഭ കയ്യാങ്കളിക്കേസ്: തുടരന്വേഷണമില്ല, സിപിഐ മുൻ എംഎല്‍എമാർ ഹർജി പിൻവലിച്ചു, വിചാരണതീയതി 19ന് തീരുമാനിക്കും

Synopsis

കുറ്റപത്രം വായിച്ച കേസുകളിൽ ഇത്തരം ഹർജികൾ പരിഗണിക്കേണ്ടന്ന സുപ്രീം കോടതി നിർദ്ദേശം പാലിച്ചാണ് ഹര്‍ജി പിൻവലിച്ചത്.ബിജി മോളും ഗീതാ ഗോപിയുമാണ് ഹർജികൾ നൽകിയിരുന്നത്

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളിക്കേസില്‍ തുടരന്വേഷണമില്ല.വീണ്ടും അന്വേഷണം വേണമെന്ന ഹർജി സിപിഐ മുൻ എംഎല്‍എമാർ പിൻവലിച്ചു.കുറ്റപത്രം വായിച്ച കേസുകളിൽ ഇത്തരം ഹർജികൾ പരിഗണിക്കേണ്ടന്ന സുപ്രീം കോടതി നിർദ്ദേശം പാലിച്ച് പിൻവലിക്കുന്നുവെന്ന് മുൻ എംഎല്‍എമാർ വ്യക്തമാക്കി.ബിജി മോളും ഗീതാ ഗോപിയുമാണ് ഹർജികൾ നൽകിയിരുന്നത്.വിചാരണ തീയതി നിശ്ചയിക്കാൻ 19 ന് കേസ് സി ജെഎം കോടതി പരിഗണിക്കും.

 

കൈയാങ്കളി കേസിൽ വിചാരണ നീട്ടാനാണ് ഇത്തരം ഹർജികളെന്നും ഹർജിക്കാരുടെ ആവശ്യം തള്ളണമെന്നും  പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു എന്നാൽ വിശദമായ വാദം വേണമെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചിരുന്നു.ഇന്ന് കോടതി വീണ്ടും ഹർജി  പരിഗണിച്ചപ്പോഴാണ് പിന്‍വലിക്കുന്നുവെന്ന് മുന്‍ എംഎല്‍എമാര്‍ അറിയിച്ചത്. മന്ത്രിയും എൽഡിഎഫിന്‍റെ  ഉന്നത നേതാക്കളും ഉള്‍പ്പെടുന്ന കേസിൻെറ വിചാരണ ആരംഭിക്കാനിരിക്കെയാണ് തടസ്സ ഹർജിയുമായി മുൻ എംഎൽഎമാർ കോടതിയെ സമീപിച്ചതും ഇപ്പോള്‍ പിന്‍വലിച്ചതും.
 

 

PREV
click me!

Recommended Stories

അതിജീവിതയെ അപമാനിച്ചെന്ന കേസ്: രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി
ശബരിമലയിൽ ഭക്തജനത്തിരക്ക്, ഇന്നലെ ദർശനം നടത്തിയത് ഒരു ലക്ഷത്തോളം പേർ, സന്നിധാനത്ത് അതീവ സുരക്ഷ