മുഖ്യധാര മാധ്യമങ്ങളിൽ അവ​ഗണന: കനൽ യുട്യൂബ് ചാനലുമായി സിപിഐ, മുതിർന്ന മാധ്യമപ്രവർത്തകർ സഹകരിക്കും

Published : Aug 28, 2025, 05:16 PM ISTUpdated : Aug 28, 2025, 05:32 PM IST
cpi

Synopsis

കനൽ യുട്യൂബ് ചാനലുമായി സിപിഐ

തിരുവനനന്തപുരം: 'കനൽ' എന്ന പേരിൽ യുട്യൂബ് ചാനലുമായി സിപിഐ. മുഖ്യധാര മാധ്യമങ്ങളിൽ സിപിഐക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കാത്തതിനാലാണ് യു ട്യൂബ് ചാനലുമായി സിപിഐ മുന്നോട്ട് പോവുന്നത്. 'കനൽ' എന്നാണ് സിപിഐയുടെ ചാനലിന്റെ പേര്. അതേസമയം, മുതിർന്ന മാധ്യമപ്രവർത്തകർ സിപിഐ യൂട്യൂബ് ചാനലുമായി സഹകരിക്കുമെന്നാണ് വിവരം. യൂട്യൂബ് ചാനൽ തുടങ്ങുന്നതോടെ പാർട്ടിയുടെ പരിപാടികൾക്കും നേതാക്കൾക്കും ഒരു സ്പേസ് കിട്ടുമെന്നാണ് വിലയിരുത്തുന്നത്. 

പാർട്ടിയുടെ രാഷ്ട്രീയ ആശയങ്ങൾ, രാഷ്ട്രീയ നിലപാടുകൾ എന്നിവ ജനങ്ങളെ നേരിട്ട് അറിയിക്കാനാണ് ‘കനൽ’ തുടങ്ങുന്നത്. മുതിർന്ന മാധ്യമപ്രവർത്തകർ തന്നെ നേതൃത്വം നൽകുന്ന സംഘമാണ് ചാനൽ നിയന്ത്രിക്കുക എന്നാണ് വിവരം. മുഖ്യധാരയിൽ നിന്ന് അവ​ഗണന നേരിടുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു യുട്യൂബ് ചാനലുമായി മുന്നോട്ട് പോവുന്നത്. നേരത്തെ, ചാനൽ തുടങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും പ്രായോ​ഗികത കണക്കിലെടുത്ത് പിൻമാറുകയായിരുന്നു. സെപ്തംബർ ആദ്യ ആഴ്ച്ച സിപിഐ സംസ്ഥാന സമ്മേളനം നടക്കുകയാണ്. സമ്മേളനത്തിൽ പ്രഖ്യാപനമുണ്ടാവുമെന്ന് കരുതിയിരുന്നെങ്കിലും തീരുമാനമുണ്ടായില്ലെന്നാണ് വിവരം. 

 

PREV
Read more Articles on
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം