മലപ്പുറത്തെ സിപിഐ നേതാവ് പ്രതിയായ ഭവനതട്ടിപ്പ് കേസ്; പരാതിക്കാരോട് രേഖകളുമായി ഹാജാരാവാൻ ഇഡി നോട്ടീസ്

Published : Nov 02, 2025, 09:14 PM IST
basheer cpi leader

Synopsis

അട്ടപ്പാടി ഭൂതിവഴിയൂരിലെ ആദിവാസികളുടെ ഭവനനിര്‍മാണ ഫണ്ട് തട്ടിയെന്ന കേസിലാണ് ഇഡി ഇടപെടൽ. സിപിഐ മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും നിലമ്പൂര്‍ നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനുമായ പിഎം ബഷീർ ഒന്നാം പ്രതിയായ കേസാണ്.

മലപ്പുറം: മലപ്പുറത്തെ സിപിഐ നേതാവ് ഒന്നാം പ്രതിയായ ആദിവാസി ഭവന നിർമാണ ഫണ്ട് തട്ടിപ്പ് കേസിൽ ഇഡി ഇടപെടൽ. പരാതിക്കാരിയോട് രേഖകളുമായി ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാവാൻ ഇഡി നോട്ടീസ് നൽകി. അട്ടപ്പാടി ഭൂതിവഴിയൂരിലെ ആദിവാസികളുടെ ഭവനനിര്‍മാണ ഫണ്ട് തട്ടിയെന്ന കേസിലാണ് ഇഡി ഇടപെടൽ. സിപിഐ മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും നിലമ്പൂര്‍ നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനുമായ പിഎം ബഷീർ ഒന്നാം പ്രതിയായ കേസാണ്. അട്ടപ്പാടി ഭൂതിവഴി ഉന്നതിയിലെ ഏഴ് കുടുംബങ്ങളുടെ വീട് നിര്‍മാണത്തിനുള്ള 13.62 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. നിലമ്പൂര്‍ മയ്യന്താനിയിലെ അബ്ദുല്‍ഗഫൂര്‍, അട്ടപ്പാടിയിലെ പഞ്ചായത്തംഗമായിരുന്ന ജാക്കിര്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു