
കോഴിക്കോട്: കേന്ദ്ര സർക്കാറിനും സംസ്ഥാന സർക്കാറിനുമെതിരെ സിപിഐ മാവോയിസ്റ്റ് സംഘടനയുടെ പോസ്റ്റർ. കെ റെയിൽ പദ്ധതിക്കെതിരെയാണ് പോസ്റ്റർ പതിച്ചത്. മാട്ടിക്കുന്നിലെ ബസ് സ്റ്റോപ്പിലും സമീപത്തുമാണ് ഇന്നലെ രാത്രി സി പി ഐ മാവോയിസ്റ്റ് സംഘടനയുടെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
കേരളത്തെ കെ റെയില്‍ കമ്പനിക്ക് വിട്ടു നല്‍കി കൃഷി ഭൂമിയെ നശിപ്പിക്കുന്ന മോദി–പിണറായി സര്‍ക്കാറുകളുടെ ജനവിരുദ്ധ സില്‍വര്‍ ലൈനിനെതിരെ സമരം ചെയ്യണമെന്നാണ് പോസ്റ്ററിൽ ആഹ്വാനം ചെയ്യുന്നത്. സില്‍വര്‍ ലൈന്‍ വിഷയത്തില്‍ ബിജെപി- സിപിഎം- കോണ്‍ഗ്രസ് പാര്‍ട്ടികളുടെ കള്ളക്കളിയാണ് നടക്കുന്നതെന്നും പോസ്റ്ററിൽ കുറ്റപ്പെടുത്തുന്നു. ഭാവി തലമുറക്കായി ഭൂസ്വത്ത് നിലനിര്‍ത്തണം. കേരളത്തെ കെ റെയില്‍ കമ്പനിക്ക് വിട്ട് നല്‍കി കൃഷി ഭൂമി നശിപ്പിക്കുന്ന മോദി -പിണറായി കൂട്ടുകെട്ടാണ് സില്‍വര്‍ ലൈന്‍ പദ്ധതിയെന്നും പോസ്റ്ററിൽ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam