
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സിപിഐ നാദാപുരം മണ്ഡലം കമ്മിറ്റി യോഗം ഇന്ന്. അര നൂറ്റാണ്ടിനിടയിലെ ആദ്യ തോൽവിയാണ് നാദാപുരത്ത് പാർട്ടി നേരിട്ടത്. പാർട്ടിയുടെ ചരിത്ര തോൽവിയും വിലയിരുത്തും. പാർട്ടി നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിക്കാൻ മുതിർന്നിരിക്കുകയാണ് ഒരു വിഭാഗം. സീറ്റ് നേതാവിന്‍റെ ഭാര്യക്ക് നൽകിയതാണ് തോൽവിക്ക് കാരണം എന്ന് ഒരു വിഭാഗം ആരോപിക്കുന്നുണ്ട് സത്യൻ മൊകേരിയുടെ ഭാര്യ വസന്തം ആണ് മണ്ഡലത്തില്‍ മത്സരിച്ചിരുന്നത്. ഭാര്യയെ മത്സരിപ്പിക്കാൻ ജയ സാധ്യതയുള്ള സ്ഥാനാർഥികളെ തടഞ്ഞെന്നും ആരോപണമുണ്ട്. 23600 വോട്ടിനാണ് സിപിഐ നാദാപുരത്ത് തോറ്റത്.
2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനും സി.പി.ഐക്കും കനത്ത തിരിച്ചടി നൽകിയ പ്രധാന പരാജയങ്ങളിലൊന്നാണ് കോഴിക്കോട് ജില്ലയിലെ നാദാപുരം മണ്ഡലത്തിലേത്. പതിറ്റാണ്ടുകളായി ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായിരുന്ന നാദാപുരം ഇത്തവണ യു.ഡി.എഫ് അട്ടിമറിയിലൂടെ പിടിച്ചെടുത്തു. യു.ഡി.എഫ് രംഗത്തിറക്കിയ കെ.എസ്.യു, യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റായ കെ.എം. അഭിജിത്ത് എന്ന യുവനേതാവിന്റെ ജനപ്രീതി മണ്ഡലത്തിൽ വലിയ ചലനമുണ്ടാക്കി. മുൻ തെരഞ്ഞെടുപ്പുകളിൽ നേരിയ വോട്ടുകൾക്ക് കോൺഗ്രസ് തോറ്റ മണ്ഡലത്തിൽ, ഒരു യുവ സ്ഥാനാർത്ഥിയെ കൊണ്ടുവന്നതിലൂടെ യുവ വോട്ടർമാരെയും നിഷ്പക്ഷ വോട്ടർമാരെയും ആകർഷിക്കാൻ യു.ഡി.എഫിന് സാധിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam