ഇടതുപക്ഷ സ്വഭാവം ആർജ്ജിച്ചിട്ടില്ല; ഗണേഷ്കുമാറിനെ വിമര്‍ശിച്ച് സിപിഐ , സിപിഎമ്മിനും വിമര്‍ശനം

Published : Jul 02, 2022, 07:10 PM IST
ഇടതുപക്ഷ സ്വഭാവം ആർജ്ജിച്ചിട്ടില്ല;  ഗണേഷ്കുമാറിനെ വിമര്‍ശിച്ച് സിപിഐ  , സിപിഎമ്മിനും വിമര്‍ശനം

Synopsis

2001ല്‍ സിപിഐ പ്രവർത്തകരോട് കാട്ടിയ നിലപാട് ഇപ്പോഴും എം.എൽ.എ ആവർത്തിക്കുകയാണെന്നും പാര്‍ട്ടി കുറ്റപ്പെടുത്തുന്നു. സി.പി.ഐ പത്തനാപുരം മണ്ഡലം സമ്മേളന പ്രവർത്തന റിപ്പോർട്ടിലാണ് വിമർശനം  

തിരുവനന്തപുരം: കെ ബി ഗണേഷ്കുമാർ ഇടതുപക്ഷ സ്വഭാവം ആർജ്ജിച്ചിട്ടില്ലെന്ന് സിപിഐയുടെ വിമര്‍ശനം. 2001ല്‍ സിപിഐ പ്രവർത്തകരോട് കാട്ടിയ നിലപാട് ഇപ്പോഴും എം.എൽ.എ ആവർത്തിക്കുകയാണെന്നും പാര്‍ട്ടി കുറ്റപ്പെടുത്തുന്നു. സി.പി.ഐ പത്തനാപുരം മണ്ഡലം സമ്മേളന പ്രവർത്തന റിപ്പോർട്ടിലാണ് വിമർശനം

ഗണേഷ് കുമാര്‍ തന്നിഷ്ടപ്രകാരം പ്രവർത്തിക്കുന്നു. എം.എൽ.എയുടെ സാന്നിധ്യത്തിൽ എൽ.ഡി.എഫ് മണ്ഡലം യോഗം പോലും ചേരാനാകുന്നില്ല. എം.എൽ.എയ്ക്ക് മന്ത്രിമാരോട് അലർജ്ജിയാണ്. അത് മൂലം ഇടതുസർക്കാരിന്‍റെ വികസനനേട്ടങ്ങൾ മണ്ഡലത്തിൽ വേണ്ടരീതിയിൽ പ്രതിഫലിക്കുന്നില്ലെന്നും സിപിഐ റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു. 

സിപിഎമ്മിനെതിരെയും റിപ്പോര്‍ട്ടില്‍ വിമർശനം ഉണ്ട്. കേരള കോൺഗ്രസ് ബിക്കൊപ്പം ചേർന്ന് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ സിപിഎം ശ്രമിച്ചു. പല പഞ്ചായത്തുകളിലും ഭരണസമിതിയിൽ സിപിഐ പ്രാധിനിധ്യമില്ല. സിപിഎം അജണ്ടയുടെ ഭാഗമായാണ് അത് സംഭവിച്ചത്. മണ്ഡലത്തിൽ സിപി എമ്മും കേരള കോൺഗ്രസ് ബി യും ഇടതുമുന്നണിയെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നതായും സിപിഐ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വര്‍ണക്കൊള്ള; കെ പി ശങ്കരദാസിനെതിരെ വീണ്ടും ഹൈക്കോടതി, 'ശങ്കരദാസിന്‍റെ അസുഖം എന്ത്?'
'ഷിംജിതയെ അറസ്റ്റ് ചെയ്യാൻ പൊലീസ് എന്തിന് വൈകി? പ്രതിക്ക് ഇത്രയേറെ സംരക്ഷണമെന്തിന്?'; കൊലക്കുറ്റം ചുമത്തണമെന്ന് ദീപക്കിന്റെ കുടുംബം