
കൊച്ചി:തീരദേശ പരിപാലന നിയമം പാലിക്കപ്പെടണമെന്ന നിലപാടാണ് സി.പി.ഐക്കുള്ളതെന്ന് പാര്‍ട്ടി എറണാകുളം ജില്ല സെക്രട്ടറി പി.രാജു. എന്നാൽ മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം സങ്കീർണമാണെന്നും ഫ്ളാറ്റിലെ ഉടമകള്‍ വഞ്ചിക്കപ്പെട്ടവരാണെന്നും രാജു ചൂണ്ടിക്കാട്ടി. ഫ്ലാറ്റുടമകള്‍ നിരുപാധികം ഫ്ലാറ്റുകൾ വിട്ടൊഴിയണമെന്ന നിലപാട് സിപിഐക്കില്ല. പ്രശ്നത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും വിഷയത്തില്‍ സർവകക്ഷി യോഗം വിളിക്കണമെന്നും പി.രാജു ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam