പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്നതിൽ വിട്ടു വീഴ്ച ഇല്ലെന്ന് ബിനോയ് വിശ്വം; 'താൻ മാറണമെന്ന് ഫേസ്ബുക്കിൽ ചിലർ പറഞ്ഞിട്ട് കാര്യമില്ല'

Published : May 10, 2026, 04:47 PM ISTUpdated : May 10, 2026, 04:54 PM IST
binoy viswam

Synopsis

സിപിഎം സാങ്കേതിക കാരണങ്ങളാണ് പറയുന്നതെന്നും ചിലത് മാറണമെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐ ദേശീയ കൗൺസിൽ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.

ദില്ലി: പ്രതിപക്ഷ ഉപനേതാവ് പദവി വേണം എന്നതിൽ വിട്ടു വീഴ്ച ഇല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഎം സാങ്കേതിക കാരണങ്ങളാണ് പറയുന്നതെന്നും ചിലത് മാറണമെന്നും ബിനോയ് വിശ്വം പറഞ്ഞു. പ്രതിപക്ഷ നേതാവ് ആരാണെന്നത് സിപിഎം തീരുമാനിക്കട്ടെയെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐ ദേശീയ കൗൺസിൽ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.

വ്യക്തിപൂജ തിരിച്ചടിയായെന്നത് ലോക ചരിത്രത്തിൽ നിന്നും പാർട്ടി പഠിച്ച വലിയ പാഠം ആണെന്നും വ്യക്തിപൂജ ഉണ്ടായിട്ടുണ്ടെങ്കിൽ വലിയ പിഴവ് ആണെന്നും ബിനോയ് വിശ്വം പറഞ്ഞു. ആശ സമരത്തിൽ തൊഴിലാളികളെ അധിക്ഷേപിച്ചത് വലിയ തെറ്റാണ്. തൊഴിലാളി സമരങ്ങളെ അധിക്ഷേപിക്കുന്നത് കമ്മ്യൂണിസ്റ്റ് പാരമ്പര്യമല്ല. തെരഞ്ഞെടുപ്പ് തോൽവി ജനങ്ങളുടെ മുന്നറിയിപ്പ് ആണ്. പിഴവുകൾ തിരുത്തി മുന്നോട്ട് വന്നേ മതിയാകൂവെന്നും ബിനോയ് വിശ്വം പറഞ്ഞു. അതേസമയം, സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തെ മാറ്റത്തെ കുറിച്ചും ബിനോയ് വിശ്വം പ്രതികരിച്ചു. താൻ മാറണമെന്ന് ഫേസ്ബുക്കിൽ ചിലർ പറഞ്ഞിട്ട് കാര്യമില്ലെന്നും കമ്മ്യൂണിസ്റ്റ് രീതി അതല്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. നേതൃമാറ്റ ആവശ്യം ഉയർന്നിട്ടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

പ്രതിപക്ഷ നേതാവാകുമോ? ഉത്തരം പറയാതെ പിണറായി വിജയൻ

പ്രതിപക്ഷ നേതാവാകുമോ എന്ന ചോദ്യത്തിന് കൃത്യമായി ഉത്തരം പറയാതെ പിണറായി വിജയൻ. ദില്ലിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പിന്നെ കാണാം എന്ന് മാത്രമായിരുന്നു പിണറായിയുടെ മറുപടി. മാധ്യമങ്ങളുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്കും പിണറായി മറുപടി പറഞ്ഞില്ല. അതേസമയം, കേരളത്തിലെ പ്രതിപക്ഷ നേതൃ സ്ഥാനം ആർക്ക് എന്നത് പൊളിറ്റ് ബ്യൂറോ ചർച്ച ചെയ്യുമെന്ന് ജനറൽ സെക്രട്ടറി എംഎ ബേബി പറഞ്ഞു. തമിഴ്നാട്ടിൽ ആശയക്കുഴപ്പം ഉണ്ടാക്കിയത് ഗവർണറുടെ നിലപാടാണെന്നും വിജയ്ക്ക് എല്ലാ ആശംസകളും നൽകുന്നതായും എംഎ ബേബി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് അവലോകനമാണ് ഇന്നത്തെ പിബി യോ​ഗത്തിന്റെ അജണ്ടയെന്നും ബേബി പറഞ്ഞു. കേരളത്തില്‍ പ്രതിപക്ഷ നേതാവിനെ ഉടന്‍ തെരഞ്ഞെടുക്കുമെന്നും ബേബി കൂട്ടിച്ചേർത്തു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പാടത്ത് നിന്നും കെട്ടഴിഞ്ഞ് വന്ന പോത്ത് ആക്രമിച്ചു; 73കാരന് ദാരുണാന്ത്യം, സംഭവം കളമശ്ശേരിയിൽ
ഇരട്ട ഗ്യാസ് കണക്ഷൻ: പ്രധാനമന്ത്രിക്ക് മുന്നിൽ പുതിയ ആവശ്യം, 2 സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് 2 ഗ്യാസ് കണക്ഷൻ അനുവദിക്കണമെന്ന് കൺസ്യൂമർ അസോസിയേഷൻ