ഇടതുമുന്നണിയിൽ പൊട്ടിത്തെറി; പൂരം കലക്കിയതിലെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിടണം, തുറന്നടിച്ച് സിപിഐ

Published : Sep 20, 2024, 03:29 PM IST
ഇടതുമുന്നണിയിൽ പൊട്ടിത്തെറി; പൂരം കലക്കിയതിലെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിടണം, തുറന്നടിച്ച് സിപിഐ

Synopsis

റിപ്പോര്‍ട്ട് അനിശ്ചിതമായി വൈകുന്ന സാഹചര്യം മുഖ്യമന്ത്രിയുടേയും ഉത്തരംമുട്ടിക്കുന്നതാണ്. 

തിരുവനന്തപുരം : എഡിജിപി എംആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റണമെന്ന ആവശ്യത്തിന് പിന്നാലെ തൃശ്സൂര്‍ പൂരം വിവാദം കൂടി ആയതോടെ ഇടതുമുന്നണിയിൽ പൊട്ടിത്തെറി. പൂരം കലക്കതിതിൽ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നില്ലെങ്കിൽ ഇനി പലതും തുറന്ന് പറയേണ്ടിവരുമെന്നാണ് സിപിഐ മുന്നറിയിപ്പ്. റിപ്പോര്‍ട്ട് അനിശ്ചിതമായി വൈകുന്ന സാഹചര്യം മുഖ്യമന്ത്രിയുടേയും ഉത്തരംമുട്ടിക്കുന്നതാണ്. 

അനധികൃത സ്വത്ത് സമ്പാദനം അടക്കം ആരോപണങ്ങളിൽ വിജലൻസ് അന്വേഷണ തീരുമാനം വന്നിട്ടും എഡിജിപി എംആര്‍ അജിത് കുമാര്‍ ക്രമസമാധന ചുമതലയിൽ തുടരുകയാണ്. എഡിജിപിയെ അടിയന്തരമായി മാറ്റണമെന്ന ആവശ്യം സിപിഐ ശക്തമാക്കിയതിന് പിന്നാലെയാണ് തൃശ്ശൂര്‍ പൂരം റിപ്പോര്‍ട്ടിലും പൊലീസിന്‍റെ ഒളിച്ചുകളി. അന്വേഷണ ചുമതല എംആര്‍ അജിത് കുമാറിന്. ആരോപണ വിധേയൻ തന്നെ അന്വേഷിക്കുന്നതിലെ ഔചിത്യ കുറവ് ഒരു വശത്ത് നിൽക്കെ അന്വേഷണത്തിലും റിപ്പോര്‍ട്ട് സമര്‍പ്പണത്തിലും വന്ന അനിശ്ചിതമായ കാലതാമസവും കൂടിയായതോടെ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഉത്തരംമുട്ടിയ അവസ്ഥയാണിപ്പോൾ. എഡിജിപിക്ക് മുഖ്യമന്ത്രിയൊരുക്കുന്ന സംരക്ഷണത്തിൽ ഇന്നും പരസ്യപ്രതികരണവുമായി സിപിഐ ദേശീയ നിര്‍വ്വാഹക സമിതി അംഗം പ്രകാശ് ബാബു രംഗത്തെത്തി.

ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് കുത്തനെ മറിഞ്ഞു, മലയാളി യുവാവിന് ദാരുണാന്ത്യം

പൂരം കലത്തിയതിൽ അന്വേഷണം നടക്കുകയാണെന്നും റിപ്പോര്‍ട്ടിൻമേൽ തുടര്‍ നടപടി ഉറപ്പാണെന്നും പറഞ്ഞ ഇടതുമുന്നണി കൺവീനര്‍ പക്ഷെ എഡിജിപി വിഷയത്തിൽ അടക്കം സിപിഐയുടെ തുറന്ന് പറച്ചിലുകളിൽ അതൃപ്തനുമാണ്. എഡിജിപിക്കൊരുക്കുന്ന സംരക്ഷണത്തിലും പൂരം കലക്കിയതിൽ റിപ്പോര്‍ട്ട് അനിശ്ചിതമായി വൈകിക്കുന്ന പൊലീസ് നടപടിയിലും ഫലത്തിൽ വിമര്‍ശന മുന്നയിക്കുന്നത് മുഖ്യമന്ത്രിക്ക് നേരെയാണ്. എന്തിനീ സംരക്ഷണം എന്ന് ഇടതുമുന്നണിയിൽ നിന്ന് തന്നെ ചോദ്യം ഉയരുമ്പോൾ ഉത്തരം പറയേണ്ടതും മറ്റാരുമല്ല. 

റിൻസൺ ചതിക്കപ്പെട്ടെന്ന് സംശയം, തെറ്റ് ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്ന് അമ്മാവൻ; വിവരങ്ങള്‍ തേടി പൊലീസ്

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എംപിമാർ മത്സരിക്കില്ല, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടില്ലെന്നും തീരുമാനം; കോൺ​ഗ്രസ് യോ​ഗത്തിൽ നിന്ന് വിട്ടുനിന്ന് ശശിതരൂർ
പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം മേയറെ സ്വീകരണ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് മന്ത്രി വി ശിവൻകുട്ടി