മുന്‍ എംഎല്‍എയും സിപിഐ നേതാക്കളും വഞ്ചിച്ചെന്ന് ആരോപണം; ആത്മഹത്യ ശ്രമം നടത്തി പ്രാദേശിക പ്രവർത്തകൻ

Published : Mar 18, 2022, 01:08 PM ISTUpdated : Mar 18, 2022, 01:42 PM IST
മുന്‍ എംഎല്‍എയും സിപിഐ നേതാക്കളും വഞ്ചിച്ചെന്ന് ആരോപണം; ആത്മഹത്യ ശ്രമം നടത്തി പ്രാദേശിക പ്രവർത്തകൻ

Synopsis

കഴിഞ്ഞ ഞായറാഴ്ചയാണ് കല്ലാര്‍ സ്വദേശി എൻ രാജേന്ദ്രൻ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. അപകടനില തരണം ചെയ്തതോടെ ഇന്നലെ ആശുപത്രി വിട്ടു. അടിമാലി സ്വദേശി അബ്ദുൾ സലാമിന്റെ പള്ളിവാസലിലെ ഭൂമിയിൽ കാടുവെട്ടിത്തെളിക്കാൻ രാജേന്ദ്രൻ പത്ത് ലക്ഷം രൂപയ്ക്ക് കരാറെടുത്തിരുന്നു.

ഇടുക്കി: ഇടുക്കി പള്ളിവാസലിൽ കാട് വെട്ടിത്തെളിച്ചതിന്റെ കരാര്‍ തുക തരാതെ അടിമാലി സ്വദേശി വഞ്ചിച്ചെന്നാരോപിച്ച് സിപിഐ പ്രവര്‍ത്തകൻ ആത്മഹത്യക്ക് ശ്രമിച്ചു. കരാറിൽ ഇടനില നിന്ന ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനും സിപിഐ അടിമാലി മണ്ഡലം സെക്രട്ടറിയും മാനസികമായി പീഡിപ്പിച്ചെന്നും ആരോപണമുണ്ട്. കരാറിൽ പങ്കില്ലെന്നും ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ എതിരാളികളാണെന്നുമാണ് രാജേന്ദ്രന്റെ മറുപടി.

കഴിഞ്ഞ ഞായറാഴ്ചയാണ് കല്ലാര്‍ സ്വദേശി എൻ രാജേന്ദ്രൻ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. അപകടനില തരണം ചെയ്തതോടെ ഇന്നലെ ആശുപത്രി വിട്ടു. അടിമാലി സ്വദേശി അബ്ദുൾ സലാമിന്റെ പള്ളിവാസലിലെ ഭൂമിയിൽ കാടുവെട്ടിത്തെളിക്കാൻ രാജേന്ദ്രൻ പത്ത് ലക്ഷം രൂപയ്ക്ക് കരാറെടുത്തിരുന്നു. എന്നാൽ ജോലി പൂര്‍ത്തിയായപ്പോൾ അബ്ദുൾ സലാം പണം തന്നില്ല. പകരം മൂന്നേക്കര്‍ ഭൂമി തരാമെന്നായി. എന്നാൽ രേഖകൾ പരിശോധിച്ചപ്പോൾ സ്ഥലം റവന്യൂഭൂമിയെന്ന് കണ്ടെത്തി. ഇതോടെ പണം തന്നെ വേണമെന്ന് ആവശ്യപ്പെട്ടു. അപ്പോൾ കൊല്ലുമെന്ന ഭീഷണിയാണ് കിട്ടിയത്. കരാറിൽ ഇടനിലക്കാരായിരുന്ന ദേവികുളം മുൻ എംഎൽഎ രാജേന്ദ്രനും, സിപിഐ അടിമാലി മണ്ഡലം സെക്രട്ടറി വിനു സ്കറിയയും കയ്യൊഴിഞ്ഞു,

എൻ രാജേന്ദ്രന്റെ ഭാര്യയുടെ പരാതിയിൽ വെള്ളത്തൂവൽ പൊലീസ് അബ്ദുൾസലാമിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. അതേസമയം കരാറുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും, രണ്ട് കൊല്ലം മുമ്പ് നടന്ന സംഭവം ഇപ്പോൾ കുത്തിപ്പൊക്കിയതിന് പിന്നിൽ സിപിഎമ്മിലെ ചില ആളുകളെന്നുമാണ് എസ് രാജേന്ദ്രന്റെ മറുപടി. തര്‍ക്കഭൂമിയെക്കുറിച്ച് റവന്യൂ വകുപ്പും ആന്വേഷണം തുടങ്ങിയിട്ടണ്ട്. 

ഇടുക്കി പള്ളിവാസലിൽ കാട് വെട്ടിത്തെളിച്ചതിന്റെ കരാര്‍ തുക തരാതെ അടിമാലി സ്വദേശി വഞ്ചിച്ചെന്നാരോപിച്ച് സിപിഐ പ്രവര്‍ത്തകൻ ആത്മഹത്യക്ക് ശ്രമിച്ചു. കരാറിൽ ഇടനില നിന്ന ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനും സിപിഐ അടിമാലി മണ്ഡലം സെക്രട്ടറിയും മാനസികമായി പീഡിപ്പിച്ചെന്നും ആരോപണമുണ്ട്. കാരാറിൽ പങ്കില്ലെന്നും ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ എതിരാളികളാണെന്നുമാണ് രാജേന്ദ്രന്റെ മറുപടി.

കഴിഞ്ഞ ഞായറാഴ്ചയാണ് കല്ലാര്‍ സ്വദേശി എൻ രാജേന്ദ്രൻ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. അപകടനില തരണം ചെയ്തതോടെ ഇന്നലെ ആശുപത്രി വിട്ടു. അടിമാലി സ്വദേശി അബ്ദുൾ സലാമിന്റെ പള്ളിവാസലിലെ ഭൂമിയിൽ കാടുവെട്ടിത്തെളിക്കാൻ രാജേന്ദ്രൻ പത്ത് ലക്ഷം രൂപയ്ക്ക് കരാറെടുത്തിരുന്നു. എന്നാൽ ജോലി പൂര്‍ത്തിയായപ്പോൾ അബ്ദുൾ സലാം പണം തന്നില്ല. പകരം മൂന്നേക്കര്‍ ഭൂമി തരാമെന്നായി. എന്നാൽ രേഖകൾ പരിശോധിച്ചപ്പോൾ സ്ഥലം റവന്യൂഭൂമിയെന്ന് കണ്ടെത്തി. ഇതോടെ പണം തന്നെ വേണമെന്ന് ആവശ്യപ്പെട്ടു. അപ്പോൾ കൊല്ലുമെന്ന ഭീഷണിയാണ് കിട്ടിയത്. കരാറിൽ ഇടനിലക്കാരായിരുന്ന ദേവികുളം മുൻ എംഎൽഎ രാജേന്ദ്രനും, സിപിഐ അടിമാലി മണ്ഡലം സെക്രട്ടറി വിനു സ്കറിയയും കയ്യൊഴിഞ്ഞു,

എൻ രാജേന്ദ്രന്റെ ഭാര്യയുടെ പരാതിയിൽ വെള്ളത്തൂവൽ പൊലീസ് അബ്ദുൾസലാമിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. അതേസമയം കരാറുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും, രണ്ട് കൊല്ലം മുമ്പ് നടന്ന സംഭവം ഇപ്പോൾ കുത്തിപ്പൊക്കിയതിന് പിന്നിൽ സിപിഎമ്മിലെ ചില ആളുകളെന്നുമാണ് എസ് രാജേന്ദ്രന്റെ മറുപടി. തര്‍ക്കഭൂമിയെക്കുറിച്ച് റവന്യൂ വകുപ്പും ആന്വേഷണം തുടങ്ങിയിട്ടണ്ട്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആദ്യ ബലാത്സംഗ കേസ്; 'അതിജീവിതയുടെ മൊഴിയുടെ വിശദാംശങ്ങളടക്കം സമർപ്പിക്കും', ഹൈക്കോടതി ഇന്ന് കേസ് പരിഗണിക്കും