അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ അപവാദ ലഘുലേഖ; മൂന്നുപേര്‍ പിടിയിൽ, പിന്നിൽ എൽഡിഎഫ് പ്രവര്‍ത്തകരെന്ന് കോണ്‍ഗ്രസ്, പ്രതിഷേധം

Published : Apr 08, 2026, 10:29 AM ISTUpdated : Apr 08, 2026, 10:41 AM IST
adoor row

Synopsis

അടൂരിലെ യുഡിഎഫ് സ്ഥാനാർഥി സി വി ശാന്തകുമാറിനെ കൊലക്കേസ് പ്രതിയാക്കി ലഘുലേഖ വിതരണം ചെയ്ത സംഭവത്തിൽ മൂന്നുപേര്‍  പിടിയിലായി. സിപിഐ പ്രവര്‍ത്തകരാണ് പിടിയിലായതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പിടികൂടിയവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിൽ ചിറ്റയം ഗോപകുമാറെത്തി പ്രതിഷേധിച്ചു

പത്തനംതിട്ട: അടൂരിലെ യുഡിഎഫ് സ്ഥാനാർഥി സി വി ശാന്തകുമാറിനെ കൊലക്കേസ് പ്രതിയാക്കി ലഘുലേഖ വിതരണം ചെയ്ത സംഭവത്തിൽ മൂന്നു പിടിയിലായി. സിപിഐ പ്രവര്‍ത്തകരാണ് പിടിയിലായതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പിടികൂടിയവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിൽ ചിറ്റയം ഗോപകുമാറെത്തി. ചിറ്റയം ഗോപകുമാറും നേതാക്കളും സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. കോൺഗ്രസ് സ്ഥാനാർഥിയായ ശാന്തകുമാർ കൊലക്കേസ് പ്രതിയെന്ന് പറഞ്ഞുള്ള വ്യാജ നോട്ടിസ് വിതരണം ചെയ്യുന്നതിനിടെയാണ്  മൂന്നുപേര്‍ പിടിയിലായത്. സംഭവുമായി ബന്ധപ്പെട്ട് അടൂർ പൊലീസ് സ്റ്റേഷനിൽ രണ്ടുപേരും ഏനാത്ത് പൊലീസ് സ്റ്റേഷനിൽ ഒരാളും പിടിയിലായി. പറക്കോട് , മണ്ണടി ഭാഗങ്ങളിൽ നിന്നാണ് പിടിയിലായത്. പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തി. എൽഡിഎഫ് പ്രവര്‍ത്തകരാണ് ഇത്തരം നോട്ടീസ് അടിച്ച് വിതരണം ചെയ്യുന്നതെന്നാരോപിച്ചാണ് കോണ്‍ഗ്രസ് പ്രതിഷേധം.ആര്‍ഡി ഓഫീസിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി ശാന്തകുമാറിന്‍റെ നേതൃത്വത്തിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി.

 

വൈകാരിക പ്രതികരണവുമായി ശാന്തകുമാര്‍

 

മാനസികമായ ആഘോതമുണ്ടാക്കിയ ഈ നോട്ടീസ് ഇറക്കിയവര്‍ ഉത്തരവാദിത്തം പറയണമെന്നും ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമല്ലേയെന്നും സിവി ശാന്തകുമാര്‍ ചോദിച്ചു. തനിക്കെതിരെ അങ്ങനെയൊരു കേസില്ലെന്ന് പറഞ്ഞ ശാന്തകുമാര്‍ വൈകാരികമായിട്ടാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജീവിതത്തിൽ ഇതുവരെ ഒരു അഴിമതിയും നടത്തിയിട്ടില്ല, മാത്യു കുഴൽനാടനെതിരെ നിയമ നടപടി സ്വീകരിക്കും; കെ കൃഷ്ണൻകുട്ടി
എൽഡിഎഫോ യുഡിഎഫോ മുന്നിൽ? സീറ്റ് നിലയടക്കം പ്രവചിച്ച് എൻ എസ് മാധവൻ; വോട്ടെടുപ്പ് കഴിഞ്ഞാൽ ജില്ല തിരിച്ചുള്ള പ്രവചനമെന്നും പോസ്റ്റ്