CPM Party Congress : സിപിഎം 23-ാം പാർട്ടി കോൺഗ്രസിന് (cpm party congress) കൊടിയുതിര്‍ന്നു. പിബി അംഗം എസ് രാമചന്ദ്രന്‍പിള്ള പതാകയുയര്‍ത്തി. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു.

10:08 AM (IST) Apr 07
കെവി തോമസിനെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്ത് എംഎ ബേബി. പ്രഗത്ഭരായ നേതാക്കളെ പാര്‍ട്ടി കൂടെ കൂട്ടിയിട്ടുണ്ട്. കെവി തോമസ് ധീരമായ തീരുമാനം എടുക്കുകയാണെങ്കില്‍ അതിനെ സ്വാഗതം ചെയ്യുമെന്ന് ബേബി പറഞ്ഞു.
08:01 AM (IST) Apr 07
സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് പങ്കെടുക്കുമോയെന്ന് ഇന്നറിയാം. തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി കെ വി തോമസ് രാവിലെ 11ന് കൊച്ചിയിലെ വസതിയിൽ മാധ്യമങ്ങളെ കാണും. എഐസിസി വിലക്ക് ലംഘിച്ച് സിപിഎം സെമിനാറിൽ പങ്കെടുത്താൽ പാർട്ടിക്ക് പുറത്ത് പോകേണ്ടി വരുമെന്ന താക്കീത് കെപിസിസി നേതൃത്വവും പുറപ്പെടുവിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ കെ വി തോമസിന്റെ നിലപാട് അദ്ദേഹത്തിന്റെ കോൺഗ്രസ് രാഷ്ട്രീയത്തിലെ നിലനിൽപ്പിനും പ്രധാനപ്പെട്ടതാണ്.
08:00 AM (IST) Apr 07
സിപിഎം പാർട്ടി കോണ്‍ഗ്രസിന്‍റെ രണ്ടാം ദിനമായ ഇന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തിൽ ചർച്ച നടക്കും. കേരളത്തിൽ നിന്ന് മൂന്ന് പേരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്.
10:35 PM (IST) Apr 06
കണ്ണൂരിലെ പാർട്ടി കോൺഗ്രസില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കരട് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു. യെച്ചൂരിയുടെ പ്രസംഗം മൂന്ന് മണിക്കൂർ നേരം നീണ്ടു നിന്നു. പ്രസിദ്ധീകരിച്ച കരട് രാഷ്ട്രീയ പ്രമേയത്തിന് പുറമെ യുക്രെയ്ൻ ശ്രീലങ്കൻ പ്രതിസന്ധികളും പ്രമേയത്തില്‍ ഉൾപ്പെടുത്തി. റഷ്യക്കെതിരെ കടുത്ത വിമർശനമാണ് കരട് രാഷ്ട്രീയ പ്രമേയത്തില്‍ യെച്ചൂരി അവതരിപ്പിച്ചത്.
12:06 PM (IST) Apr 06
ഹിന്ദുത്വ സത്വത്തിലേക്ക് ബിജെപി രാജ്യത്തെ കൊണ്ടുപോകുന്നു, ഇതിനെ ചെറുക്കാനായി വിശാല മതേതര മുന്നണി അനിവാര്യമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഒരു ബദല്‍ മുന്നണി രൂപീകരിക്കണം. തെരഞ്ഞെടുപ്പിലൂടെ മാത്രമല്ല ബിജെപിയെ നേരിടേണ്ടതെന്ന് യെച്ചൂരി.
12:03 PM (IST) Apr 06
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടന ചടങ്ങില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് പരാമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയ്ക്ക് കേന്ദ്ര അനുമതി ലഭിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് ഉചിതമായ നഷ്ടപരിഹാരം ഉറപ്പുവരുത്തുമെന്നും മുക്യമന്ത്രി.
12:00 PM (IST) Apr 06
ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപി മത ധ്രുവീകരണം രാഷ്ട്രീയ മുന്നേറ്റത്തിനായി ഉപയോഗിക്കുന്നുവെന്ന് യെച്ചൂരി. പാര്‍ട്ടി കോണ്‍ഗ്രസിലാണ് യെച്ചൂരിയുടെ വിമര്‍ശനം.
11:14 AM (IST) Apr 06
812 പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുക. ഏറ്റവും അധികം പ്രതിനിധികള്‍ കേരളത്തില്‍ നിന്നാണുള്ളത്. 175 പേരാണ് പങ്കെടുക്കുന്നത്. ബംഗാളില്‍ നിന്ന് 160 പ്രതിനിധികളും ത്രിപുരയില്‍ നിന്ന് 40 പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.
11:13 AM (IST) Apr 06