സിപിഎം കേന്ദ്ര കമ്മിറ്റിയോഗം രണ്ടാം ദിനത്തിലേക്ക്; യുഎപിഎ ചര്‍ച്ചയാകും, പിണറായിക്കെതിരെ വിമര്‍ശനമോ?

Published : Jan 18, 2020, 05:55 AM ISTUpdated : Jan 18, 2020, 06:55 AM IST
സിപിഎം കേന്ദ്ര കമ്മിറ്റിയോഗം രണ്ടാം ദിനത്തിലേക്ക്; യുഎപിഎ ചര്‍ച്ചയാകും, പിണറായിക്കെതിരെ വിമര്‍ശനമോ?

Synopsis

  യുഎപിഎ വിഷയത്തിൽ കേന്ദ്ര കമ്മിറ്റി നിലപാടിന് വിരുദ്ധമായി രണ്ട് പാർട്ടി അംഗങ്ങൾക്കെതിരെ കേരള പൊലീസ് യുഎപിഎ ചുമത്തിയതിൽ പിണറായി സർക്കാരിനെതിരെ വിമർശനം ഉയരുമോ എന്നതും പ്രധാനമാണ്. 

തിരുവനന്തപുരം:  സിപിഎം കേന്ദ്ര കമ്മിറ്റി യോഗം തിരുവനന്തപുരത്ത് തുടരുന്നു. പൗരത്വനിയമ ഭേദഗതി അടക്കം മോദി സർക്കാരിനെതിരായ പ്രതിഷേധങ്ങളിൽ കോൺഗ്രസ് അടക്കം മറ്റ് പാർട്ടികളുമായി യോജിച്ച പ്രക്ഷോഭം തുടരണമെന്ന കേന്ദ്ര കമ്മിറ്റി നിലപാടിൽ രണ്ടാം ദിവസവും ചർച്ച തുടരുകയാണ്.

സിപിഎം ഒറ്റക്കുള്ള സമരങ്ങളും പദ്ധതിയിടുന്നു. യുഎപിഎ വിഷയത്തിൽ കേന്ദ്ര കമ്മിറ്റി നിലപാടിന് വിരുദ്ധമായി രണ്ട് പാർട്ടി അംഗങ്ങൾക്കെതിരെ കേരള പൊലീസ് യുഎപിഎ ചുമത്തിയതിൽ പിണറായി സർക്കാരിനെതിരെ വിമർശനം ഉയരുമോ എന്നതും ഈ ദിവസം പ്രധാനമാണ്. ഇന്നലെയും സീതാറാം യെച്ചൂരി യുഎപിഎ വിരുദ്ധ നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കിയിരുന്നു. കേന്ദ്ര കമ്മിറ്റി നാളെ അവസാനിക്കും

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിമതൻ 636 വോട്ട് നേടി, അപരന് കിട്ടിയത് 44; സിപിഎം സ്ഥാനാർത്ഥി 58 വോട്ടിന് തോറ്റു
'ഇടതിൻ്റെ പരാജയ കാരണം വർഗീയത'; നിയമസഭാ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന ജയം ഉണ്ടായില്ലെങ്കിൽ രാഷ്ട്രീയ വനവാസം തന്നെയെന്ന വിഡി സതീശൻ