
തിരുവനന്തപുരം: മാധ്യമ വേട്ടയില്‍ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ പ്രതിരോധത്തിലായി സിപിഎം. പാർട്ടിക്ക് മാധ്യമ വിരുദ്ധ നിലപാട് എന്ന പ്രചാരണത്തെ നേരിടാനാണ് സിപിഎം തീരുമാനം. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം സംഘടിപ്പിക്കും. താഴെത്തട്ടിൽ സാമൂഹ്യ മാധ്യമ ഇടപെടൽ ശക്തമാക്കും. വിമർശനങ്ങൾക്ക് മറുപടി പറഞ്ഞു പോകാനും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
കേരളത്തിൽ മാധ്യമങ്ങളെയും മാധ്യമ പ്രവർത്തകരെയും തെരഞ്ഞ് പിടിച്ചു വേട്ടയാടുന്ന സർക്കാർ, പൊലീസ് നടപടിക്ക് എതിരെ പ്രതിരോധത്തിന്‍റെ ശബ്‍ദം ഉയര്‍ന്നതോടെയാണ് സിപിഎം പ്രതിരോധത്തിലായത്. ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച 'മിണ്ടാനാണ് തീരുമാനം' പ്രത്യേക ഷോയിൽ സാംസ്കാരിക നേതാക്കളും മാധ്യമ, പൗരാവകാശ പ്രവർത്തകരും സർക്കാരിന്റെ അടിച്ചമർത്തൽ നയത്തെ നിശിതമായി വിമർശിച്ചു.
കേരളം പോലൊരു സംസ്ഥാനത്ത് സ്വതന്ത്ര മാധ്യമങ്ങൾ ഭീഷണി നേരിടുന്നത് ഭരണകൂടം ഏകാധിപത്യ സ്വഭാവത്തിലേക്ക് നീങ്ങുന്നതിന്‍റെ സൂചനയാണെന്ന അഭിപ്രായം ഷോയിൽ ഉയർന്നു. ഒന്നിന് പിറകെ ഒന്നായി മാധ്യമ പ്രവർത്തകർക്കെതിരെ കള്ളക്കേസുകൾ ചുമത്തുന്നതിനെതിരെയാണ് പ്രതികരണം ഉയരുന്നത്. ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച പ്രത്യേക ഷോ 'മിണ്ടാനാണ് തീരുമാനം' കേരളത്തിൽ മാധ്യമങ്ങൾക്ക് എതിരെ നിലനിൽക്കുന്ന അപ്രഖ്യാപിത അടിയന്തിരാവസ്ഥ തുറന്നുകാട്ടുന്നതായി.
രാജ്യമെങ്ങും മാധ്യമ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച തലമുതിർന്ന ജേണലിസ്റ്റുകൾക്ക് ഒപ്പം സാംസ്‌കാരിക, കലാ, രാഷ്ട്രീയ മേഖലകളിലെ ഉന്നത വ്യക്തികളും ഉറച്ച സ്വരത്തിൽ സർക്കാരിന്റെ ഏകാധിപത്യ പ്രവണതകൾക്ക് എതിരെ അഭിപ്രായം രേഖപ്പെടുത്തി. മൂന്നു മണിക്കൂർ നീണ്ട ലൈവ് ഷോയുടെ സമയത് ലോകമെങ്ങും നിന്ന് പ്രേക്ഷകരും മാധ്യമ സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നവരും ഏഷ്യാനെറ്റ് ന്യൂസിന് പിന്തുണ രേഖപ്പെടുത്തി. സാമൂഹിക മാധ്യമണങ്ങളിലും നിരവധിപ്പേർ സർക്കാരിന്റെ അപ്രഖ്യാപിത അടിയന്തിരാവസ്ഥാ നയത്തിനെതിരെ ശക്തമായി പ്രതികരിച്ചു.
മാസങ്ങളായി വീട്ടുവളപ്പിലെ ചെത്തു പനയിൽ കള്ള് വളരെ കുറവ്; ഉടമയ്ക്ക് സംശയം തോന്നി, തെളിഞ്ഞത് മോഷണം
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam