ആലപ്പുഴ നഗരസഭയിൽ പ്രസിഡന്റ് സ്ഥാനം വീതംവെക്കും; തർക്കം തീർക്കാൻ സമവായവുമായി സിപിഎം

By Web TeamFirst Published Dec 30, 2020, 12:51 PM IST
Highlights

കെകെ ജയമ്മയെ പരിഗണിക്കാതിരുന്നതിൽ പാർട്ടി പ്രവർത്തകരായ നൂറോളം പേർ ആലപ്പുഴ ടൗണിൽ ജില്ലാ സെക്രട്ടേറിയേറ്റംഗം ചിത്തരഞ്ജനെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു

ആലപ്പുഴ: നഗരസഭ പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട് പാർട്ടി പ്രവർത്തകരുടെ പരസ്യ പ്രതിഷേധം ഉയർന്ന ആലപ്പുഴ നഗരസഭയിൽ സമവായത്തിന് സിപിഎം ശ്രമം. സൗമ്യ രാജിനും കെകെ ജയമ്മയ്ക്കുമായി രണ്ടര വർഷം വീതം ചെയർപേഴ്സൺ സ്ഥാനം പകുത്ത് നൽകാൻ ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനം.

ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് ജില്ലാ സെക്രട്ടറി ആർ.നാസർ വ്യക്തമാക്കി. സെക്രട്ടേറിയേറ്റിന്റെ തീരുമാനം നടപ്പിലാക്കുന്നതിന് സംസ്ഥാന കമ്മിറ്റിയുടെ അനുവാദം തേടും. സാധാരണ കീഴ്‌വഴക്കം അല്ലാത്തതിനാലാണ് ഇത്. കഴിഞ്ഞ എൽഡിഎഫ് നഗരസഭാ പാർലമെന്ററി പാർട്ടിയിൽ ഇത്തരമൊരു കരാർ എഴുതി തയ്യാറാക്കിയിരുന്നു.

കെകെ ജയമ്മയെ പരിഗണിക്കാതിരുന്നതിൽ പാർട്ടി പ്രവർത്തകരായ നൂറോളം പേർ ആലപ്പുഴ ടൗണിൽ ജില്ലാ സെക്രട്ടേറിയേറ്റംഗം ചിത്തരഞ്ജനെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
 

click me!