മുസ്ലിം വിഭാഗത്തിനെതിരെ വിദ്വേഷ കമൻ്റ്; പാർട്ടി തള്ളിപ്പറഞ്ഞതോടെ ക്ഷമാപണം നടത്തി സിപിഎം നേതാവ്

Published : Mar 17, 2025, 02:57 PM IST
മുസ്ലിം വിഭാഗത്തിനെതിരെ വിദ്വേഷ കമൻ്റ്; പാർട്ടി തള്ളിപ്പറഞ്ഞതോടെ ക്ഷമാപണം നടത്തി സിപിഎം നേതാവ്

Synopsis

ഫെയ്സ്ബുക്കിൽ മുസ്ലിം വിഭാഗങ്ങൾക്കെതിരെ വിദ്വേഷ കമൻ്റിട്ട സിപിഎം നേതാവ് പരസ്യമായ ക്ഷമാപണം നടത്തി

കൊച്ചി: മുസ്ലിം വിഭാഗങ്ങൾക്കെതിരെ വിദ്വേഷ പരാമർശവുമായി സിപിഎം നേതാവ്. മൂവാറ്റുപുഴ ആവോലി ലോക്കൽ കമ്മിറ്റി സെക്രട്ടറി ഫ്രാൻസിസ് എംജെയാണ് വിദ്വേഷ പരാമർശം നടത്തിയത്. ഫേസ്ബുക്ക് കമൻ്റ് ആയി രേഖപ്പെടുത്തിയ പരാമർശം വിവാദമായതോടെ ഫ്രാൻസിസ് ഡിലീറ്റ് ചെയ്തിരുന്നു.

പിന്നാലെ ഇത് സിപിഎമ്മിന്റെ ഔദ്യോഗിക നിലപാടല്ലെന്നും വ്യക്തിപരമായ അഭിപ്രായമെന്നും വ്യക്തമാക്കി സിപിഎം മൂവാറ്റുപുഴ ഏരിയ കമ്മിറ്റി രംഗത്ത് വന്നു. ഫ്രാൻസിസിനോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും  സിപിഎം നേതൃത്വം വ്യക്തമാക്കി.പിന്നാലെ ഫ്രാൻസിസ് ഫെയ്സ്ബുക്കിലെ തൻ്റെ അക്കൗണ്ട് വഴി പരസ്യമായി ക്ഷമാപണം നടത്തി.

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം