
മധുര: സിപിഎം പാർട്ടി കോൺഗ്രസിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സിപിഎം നേതാവ് എംഎം മണിയുടെ ആരോഗ്യനില തൃപ്തികരം. മധുരയിലെ അപ്പോളോ ആശുപത്രിയിലാണ് മണി ചികിത്സയിലുള്ളത്. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനിടെയാണ് മണിക്ക് ശാരീരിക അസ്വസ്ഥത നേരിട്ടത്. ഉടനെ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമെന്നാണ് കുടുംബാംഗങ്ങൾ അറിയിക്കുന്നത്. ഇടുക്കിയിൽ നിന്നുള്ള മുതിർന്ന നേതാവായ അദ്ദേഹം സിപിഎം സംസ്ഥാന സമിതി അംഗമാണ്.
Also Read: സിപിഎം പാർട്ടി കോൺഗ്രസിൽ നിന്ന് വിദേശ മലയാളിയെ പുറത്താക്കിയ സംഭവം; വിശദീകരണവുമായി ലണ്ടനിലെ എഐസി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam