മത്സരം വന്നപ്പോൾ പ്രതിഷേധവും തർക്കവും; കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനം അലങ്കോലപ്പെട്ടു

Published : Nov 28, 2024, 10:29 PM ISTUpdated : Nov 28, 2024, 11:20 PM IST
മത്സരം വന്നപ്പോൾ പ്രതിഷേധവും തർക്കവും; കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനം അലങ്കോലപ്പെട്ടു

Synopsis

കരുനാഗപ്പള്ളി  കുലശേഖരപുരം നോർത്ത് സിപിഎം ലോക്കൽ കമ്മിറ്റി സമ്മേളനം പാർട്ടിയിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കം മൂലം അലങ്കോലപ്പെട്ടു

കൊല്ലം: കരുനാഗപ്പള്ളി  കുലശേഖരപുരം നോർത്ത് സിപിഎം ലോക്കൽ കമ്മിറ്റി സമ്മേളനം അലങ്കോലപ്പെട്ടു. ലോക്കൽ കമ്മിറ്റിയിലേക്ക് മത്സരം ഉണ്ടായതോടെ ഒരു വിഭാഗം പ്രതിഷേധിച്ചതാണ് കാരണം. പ്രതിഷേധങ്ങൾക്കിടെ പുതിയ ലോക്കൽ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഏകപക്ഷീയമായ തീരുമാനമെന്ന് ഒരു വിഭാഗം ഇതിനെ വിമർശിച്ചു.

കരുനാഗപ്പള്ളിയിലെ സിപിഎമ്മിൽ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള വിഭാഗീയ പ്രശ്നങ്ങളാണ് സമ്മേളനങ്ങൾ അലങ്കോലപ്പെടാൻ കാരണം. തർക്കത്തെ തുടർന്ന് കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിക്ക് കീഴിലെ ഭൂരിഭാഗം ലോക്കൽ സമ്മേളനങ്ങളും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം സിപിഎം തൊടിയൂര്‍ ലോക്കൽ സമ്മേളനം തർക്കത്തെ തുടർന്ന് നിർത്തിവെച്ചിരുന്നു.

PREV
click me!

Recommended Stories

സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി
മുനവ്വറലി തങ്ങളുടെ മകൾക്കെതിരായ സൈബർ ആക്രമണം ശരിയല്ലെന്ന് സാദിഖ് അലി തങ്ങൾ; '16 വയസുള്ള ചെറിയ കുട്ടി പറഞ്ഞ കാര്യങ്ങൾ വിവാദമാക്കേണ്ടതില്ല'