
മലപ്പുറം: വനം വകുപ്പ് ഓഫീസ് ആക്രമണത്തിൽ പി വി അൻവർ എംഎൽഎക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി വിപി അനിൽ. പൊലീസ് നടപടി നീതിപൂർവ്വമെന്നും അറസ്റ്റിൽ ഗൂഢാലോചനയില്ലെന്നും പറഞ്ഞ അദ്ദേഹം ഒരു എംഎൽഎയും ചെയ്യാൻ പാടില്ലാത്ത പ്രവർത്തിയാണ് പി വി അൻവർ ചെയ്തതെന്നും പറഞ്ഞു. രാഷ്ട്രീയ കാര്യങ്ങൾക്ക് വേണ്ടിയാണ് അൻവറിനെ പ്രതിപക്ഷം പിന്തുണക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
അൻവറിന് എല്ലാ സാവകാശവും പൊലീസ് നൽകിയെന്ന് അദ്ദേഹം വിമർശിച്ചു. മാധ്യമങ്ങളെ കാണാനും വൈദ്യ പരിശോധനയ്ക്കും അവസരം നൽകി. അൻവറിൻറെ ജാഥയ്ക്ക് ആളില്ലാത്ത സ്ഥിതി. അത് അവസാനിപ്പിക്കാൻ കണ്ടെത്തിയ മാർഗ്ഗമാണ് ഇന്നലെ കണ്ടത്. നിയമവാഴ്ച പാലിക്കപ്പെടണം. അൻവറിന് ഫേസ്ബുക്കിൽ പോസ്റ്റ് ഇടാൻ വരെ അവകാശം ലഭിച്ചു. രാത്രിയിൽ അറസ്റ്റ് വേണ്ടിയിരുന്നോ എന്ന ചോദ്യത്തിന് പകൽ സർക്കാർ ഓഫീസിൽ ഇത് വേണ്ടിയിരുന്നോ എന്ന് മറു ചോദ്യമാണ് ഉത്തരം. അൻവർ എന്ന പേരാണ് പ്രശ്നമെന്ന് പറയുന്നത് ചർച്ച വഴിതിരിച്ചു വിടാനാണ്. പി വി അൻവർ വനം വകുപ്പിനെതിരെ പറയുന്ന ആരോപണങ്ങളിൽ ഒരു കഴമ്പുമില്ലെന്നും അനിൽ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam