കെഎസ് ബിമലിന്റെ സ്മാരക നിർമ്മാണത്തിന് സഹകരിച്ചു; വടകരയിലെ നേതാക്കൾക്കെതിരെ സിപിഎം നടപടി

By Web TeamFirst Published Aug 25, 2021, 8:02 PM IST
Highlights

അന്തരിച്ച മുൻ എസ്എഫ്ഐ നേതാവ് കെഎസ് ബിമലിന്റെ സ്മാരക നിർമ്മാണവുമായി സഹകരിച്ചു എന്നതാണ് ബാലനൊഴികെയുള്ളവർക്കെതിരെയുള്ള കുറ്റം

കോഴിക്കോട്: വടകര എടച്ചേരി സിപിഎമ്മിൽ ഏരിയാ കമ്മറ്റി അംഗമടക്കം അഞ്ച് നേതാക്കൾക്കെതിരെ അച്ചടക്ക നടപടി. ഏരിയാ കമ്മറ്റി അംഗം വള്ളിൽ രാജീവനെ ലോക്കൽ കമ്മറ്റിയിലേക്ക് തരം താഴ്ത്തി. മറ്റൊരു ഏരിയാ കമ്മറ്റി അംഗം പികെ ബാലനെ പരസ്യമായി ശാസിച്ചു. മൂന്ന് ലോക്കൽ കമ്മറ്റി അംഗങ്ങളെ സസ്പെന്റ് ചെയ്തു. വികെ രജീഷ്, സഗിൻ ടിന്റു, സുധീർ എന്നിവരെയാണ് സസ്പെൻറ് ചെയ്തത്. അന്തരിച്ച മുൻ എസ്എഫ്ഐ നേതാവ് കെഎസ് ബിമലിന്റെ സ്മാരക നിർമ്മാണവുമായി സഹകരിച്ചു എന്നതാണ് ബാലനൊഴികെയുള്ളവർക്കെതിരെയുള്ള കുറ്റം. തെരഞ്ഞെടുപ്പിലെ നിസഹകരണത്തിന്റെ പേരിലാണ് ബാലനെ ശാസിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!